കാഢ്മണ്ഠു: നാല് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍. രാജ്യത്ത് കൊവിഡ് ബാധ രൂക്ഷമായിരിക്കെയാണ് നടപടി. പടിഞ്ഞാറന്‍ നേപ്പാളിലെ ബൈത്താഡി ജില്ലയിലുള്ള ജ്വാലഘട്ട് അതിര്‍ത്തി വഴി എത്തിയ നാലു വിനോദസഞ്ചാരികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച ഇവരോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ദേശിച്ചതായി ബൈത്താഡി ഹെല്‍ത്ത് ഓഫീസ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ബിപിന്‍ ലേഖക് പറഞ്ഞു. ഇന്ത്യക്കാരുടെ കോവിഡ് പരിശോധന വര്‍ധിപ്പിച്ചതായും ഇന്ത്യയില്‍ പോയ നിരവധി നേപ്പാള്‍ സ്വദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായും അദ്ദേഹം അറിയിച്ചു.
നാല് ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ക്ക് കൊവിഡ് ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി നേപ്പാള്‍
RECENT NEWS
Advertisment