കോവിഡ് വീണ്ടും വരുന്നു ; തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ പുതിയ തരംഗം, ജാഗ്രത

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം വിവിധ രാജ്യങ്ങളിൽ വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് കേസുകൾ വർധിക്കുന്നത്. ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിംഗപ്പൂരിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകളുടെ എണ്ണത്തിൽ 28 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. മെയ് 3 വരെ 14,200 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏഷ്യയിലുടനീളം പടരുന്ന വൈറസിന്റെ പുതിയ തരംഗമായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയിൽ കഴിഞ്ഞ വേനൽക്കാലത്ത് കോവിഡ് കേസുകൾ ഗണ്യമായി ഉയർന്നിരുന്നു. നിലവിൽ ഇതിനോട് അടുക്കുകയാണ് കോവിഡ് കേസുകൾ. തായ്‌ലൻഡിൽ ഏപ്രിൽ മുതലാണ് കോവിഡ് കേസുകൾ ഉയർന്നു തുടങ്ങിയത്.

ഹോങ്കോങ്ങിൽ കോവിഡിന്റെ പുതിയ തരംഗം അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പരിശോധനയിൽ മാർച്ചിൽ 1.7 ശതമാനത്തിൽ നിന്ന് 11.4 ശതമാനമായാണ് കോവിഡ് കേസുകൾ ഉയർന്നത്. ഹോങ്കോങ്ങിൽ 81 ഗുരുതരമായ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഫലമായി 30 പേർ മരിച്ചു. അവരിൽ ഭൂരിഭാഗവും മറ്റു ആരോഗ്യപ്രശ്‌നങ്ങളുള്ള പ്രായമായ വ്യക്തികളായിരുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മെയ് തുടക്കത്തിൽ സിംഗപ്പൂരിൽ കോവിഡ് കേസുകളിൽ 28 ശതമാനം വർധന ഉണ്ടായി. ആഴ്ചതോറുമുള്ള അണുബാധകൾ 14,200 ആയി വർധിച്ചു. ദിവസേനയുള്ള ആശുപത്രിവാസം ഏകദേശം 30 ശതമാനം വർധിച്ചിട്ടുണ്ട്. നിലവിൽ, ‘JN.1’ വേരിയന്റിന്റെ പിൻഗാമികളായ ‘LF.7’ ഉം ‘NB.1.8’ ഉം ആണ് സിംഗപ്പൂരിൽ പടരുന്ന പ്രധാന കോവിഡ് വൈറസിന്റെ വകഭേദങ്ങൾ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർണാടകയിൽ സിനിമാ ടിക്കറ്റുകൾക്ക് രണ്ടുശതമാനം അധികനികുതി ഈടാക്കും : നിർദേശം തള്ളി ഹൈക്കോടതി

0
ബെംഗളൂരു : കർണാടകത്തിൽ സിനിമാ തിയേറ്ററുകളിൽ ടിക്കറ്റുകൾക്കുമേൽ രണ്ടുശതമാനം അധികനികുതി ഈടാക്കാനുള്ള...

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...