കോവിഡ് വ്യാപനം രൂക്ഷം; കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസിന് വീണ്ടും വിലക്ക്

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: ഈമാസം 26ന് പുനരാരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കൊച്ചി-ലണ്ടന്‍ വിമാന സര്‍വീസ് വീണ്ടും റദ്ദാക്കി. വന്ദേഭാരത് മിഷന്റെ ഒന്‍പതാം ഘട്ടത്തില്‍പ്പെടുത്തി ജനുവരി 26,28,30 തിയതികളിലാണ് കൊച്ചിയില്‍നിന്നുള്ള വിമാന സര്‍വീസ് പുന:രാരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. ഇത് റദ്ദാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം ചൊവ്വാഴ്ച രാവിലെ ഉത്തരവിറക്കി.

ആഴ്ചയില്‍ മൂന്നുദിവസമുള്ള ഈ സര്‍വീസ് ജനുവരിക്കു ശേഷം തുടരുമോയെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുമില്ല. വ്യോമയാന മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ സുനില്‍ കുമാറാണ് ഉത്തരവിറക്കിയിരിക്കുന്നത്. 26,28, 30 തീയതികളില്‍ കൊച്ചിയില്‍നിന്നും ലണ്ടനിലേക്കും മടക്ക സര്‍വീസില്‍ തിരിച്ച്‌ നാട്ടിലേക്കും ടിക്കറ്റ് ബുക്കുചെയ്തവര്‍ക്ക് ദല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നെ തുടങ്ങിയ വിമാനത്താവളങ്ങള്‍ വഴിയോ പിന്നീട് കൊച്ചിയില്‍നിന്നും സര്‍വീസ് തുടങ്ങുന്ന മുറയ്‌ക്കോ മാത്രമേ യാത്ര സാധ്യമാകൂ.

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ നാട്ടിലേക്കു എത്തിച്ചേരുവാനുള്ള ഏക ആശ്രയമായിരുന്നു വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടന്‍- കൊച്ചി വിമാന സര്‍വീസ്. ഓഗസ്റ്റില്‍ ആരംഭിച്ച ഈ സര്‍വീസില്‍ കൂടിയാണ് ബ്രിട്ടനിലേക്ക് പുതുതായി ജോലിക്ക് എത്തിയിരുന്നവരും, ഇവിടെ നിന്നും നാട്ടിലേക്ക് അത്യാവശ്യ കാര്യങ്ങള്‍ക്കായി പോയിരുന്നവരും യാത്ര ചെയ്തിരുന്നത് . ബ്രിട്ടനിലെ അനിയന്ത്രിതമായ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയ വന്ദേ ഭാരത് മിഷന്‍ ജനുവരി എട്ടിന് പുനരാരംഭിച്ചപ്പോള്‍ പക്ഷേ, കൊച്ചിയെ അതില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....