Thursday, May 15, 2025 12:57 pm

രോഗം പകരുന്നത് ഗുരുതരമായ നിലയില്‍ ; ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണവും സമ്പര്‍ക്ക രോഗവ്യാപനവും വര്‍ധിച്ചതിനാല്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി സംസ്ഥാന സര്‍ക്കാരും ആരോഗ്യവിദഗ്ദ്ധരും. സംസ്ഥാനത്ത് 3 മാസത്തിനുള്ളില്‍ കോവിഡ് ബാധിതരുടെ എണ്ണവും മരണവും വലിയതോതില്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ. ശൈലജയും വെള്ളിയാഴ്ച പങ്കെടുത്ത ഉന്നതതല യോഗത്തിലാണു 100 ദിവസത്തിനുള്ളില്‍ സംഭവിക്കാവുന്ന ഗുരുതര സാഹചര്യം ആരോഗ്യവകുപ്പ് മേധാവികള്‍ അവതരിപ്പിച്ചത്. മുതിര്‍ന്ന പൗരന്മാരും ഇതര രോഗികളുമാണ് കടുത്ത വെല്ലുവിളി നേരിടുന്നവര്‍. ഈ യോഗത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണു സ്ഥിതി രൂക്ഷമാകുന്നുവെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

റിപ്പോര്‍ട്ട് അനുസരിച്ചു ജൂണ്‍ 30 വരെ ദിവസം 169, ജൂലൈ 31വരെ ദിവസം 272 , ഓഗസ്റ്റ് 31വരെ ദിവസം 342 എന്ന നിലയില്‍ പുതിയ രോഗികള്‍ ഉണ്ടാകാം. ഓഗസ്റ്റ് അവസാനത്തോടെ മരണം 150 ല്‍ അധികമാകാമെന്നാണു വിലയിരുത്തല്‍. ഇതുവരെ മരിച്ചതു 15 പേരാണ്.

ഒരു രോഗിയില്‍ നിന്നു 3 പേര്‍ക്കു വരെ വൈറസ് പകരാമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തില്‍ ഇതു പരമാവധി 1.45 ല്‍ നിര്‍ത്താനാകുമെന്നാണു പ്രതീക്ഷ. സമ്പര്‍ക്കം വഴി ജൂണില്‍ 100 പേര്‍ക്കു വരെ രോഗം ബാധിക്കാം. ജൂലൈയില്‍ 610 പേര്‍ക്കും ഓഗസ്റ്റില്‍ 2909 പേര്‍ക്കും സെപ്റ്റംബറില്‍ 10,281പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം വരാന്‍ സാധ്യതയുണ്ട്. ഈ വിഭാഗം രോഗികളില്‍ ഭൂരിഭാഗവും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവരുമായി ഇടപഴകുന്നവരായിരിക്കുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എല്ലാവരെയും ഒരുപോലെ പരിഗണിക്കുകയാണെങ്കിൽ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം കഴിക്കാമെന്ന് അലഹബാദ് ഹൈകോടതി

0
ന്യൂഡൽഹി : എല്ലാവരെയും ഒരുപോലെ പരിഗണിക്കുകയാണെങ്കിൽ മുസ്‌ലിം പുരുഷന് ഒന്നിലധികം വിവാഹം...

നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ തൂങ്ങി മരിച്ച നിലയിൽ...

ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ നി​ന്ന് 6 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി 

0
ആ​ലു​വ: ആ​ലു​വ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ബാ​ഗി​ൽ നി​ന്ന് ആ​റ് കി​ലോ...

യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഖത്തറിൽ കൂടിക്കാഴ്ച നടത്തി മുകേഷ് അംബാനി

0
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കുടിക്കാഴ്ച നടത്തി റിലയൻസ് ഇൻഡസ്ട്രീസ്...