തിരുവനന്തപുരം : ഇന്ന് 97 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തരായി. ആകെ മരണം 21. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്തു നിന്നും 29 പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. സമ്പര്‍ക്കം വഴി 3 പേര്‍ക്ക് രോഗം വന്നു.
ഇന്ന് രോഗം സ്ഥിരീകരിച്ചത് – തിരുവനന്തപുരം 5, കൊല്ലം 13 , പത്തനംതിട്ട 11, ആലപ്പുഴ 9, കോട്ടയം 11 , ഇടുക്കി 6, എറണാകുളം 6, തൃശൂര്‍ 6, പാലക്കാട് 14, മലപ്പുറം 4, കോഴിക്കോട് 5, കണ്ണൂര്‍ 4, കാസര്‍കോട് 3 എന്നിങ്ങനെയാണ്.
ഇന്ന് കോവിഡ് മുക്തരായവര്‍ – തിരുവനന്തപുരം 9, കൊല്ലം 8, പത്തനംതിട്ട 3, ആലപ്പുഴ 10, കോട്ടയം 2, എറണാകുളം 4, തൃശൂര്‍ 22, പാലക്കാട് 11, മലപ്പുറം 2, കോഴിക്കോട് 1, വയനാട് 2, കണ്ണൂര്‍ 4, കാസര്‍കോട് 11 .
ഇന്ന് ഒരാള്‍ മരണമടഞ്ഞു. കണ്ണൂരില്‍ ചികിത്സയിലായിരുന്ന എക്സൈസ് ഉദ്യോഗസ്ഥനാണ് മരിച്ചത്. 1358 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇതുവരെ 2794 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 108 ഹോട്ട് സ്പോട്ടുകളാണ് നിലവിലുള്ളത്.