പ്രമാടത്ത് വിവാഹ സല്‍ക്കാരത്തിൽ പങ്കെടുത്തയാൾക്ക് കൊവിഡ് ; കൂടുതൽ പേർ നിരീക്ഷണത്തിൽ പോകേണ്ടി വരും

For full experience, Download our mobile application:
Get it on Google Play

കോന്നി : പ്രമാടത്ത് വിവാഹ സല്‍ക്കാരത്തിൽ പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ കൂടുതൽ പേർ നിരീക്ഷണത്തിൽ പോകുവാൻ സാധ്യത. കഴിഞ്ഞ ആഴ്ച്ചയാണ് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡിൽപ്പെട്ട മറൂർ കുളപ്പാറ ധർമ്മശാസ്ത ക്ഷേത്രത്തിനു സമീപം താമസിക്കുന്ന യുവാവിന്റെ  വിവാഹം നടന്നത്. വിവാഹം കല്ലറക്കടവിലാണ് നടന്നതെങ്കിലും വിവാഹ സല്‍ക്കാരം വീട്ടിലാണ് നടന്നത്. ഈ സല്‍ക്കാരത്തിൽ പങ്കെടുത്ത കുളത്തുമൺ സ്വദേശിക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.

കുമ്പഴ മത്സ്യ മാർക്കറ്റിലും കടയിലും ജോലി ചെയ്യുന്ന ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് വിവാഹ സല്‍ക്കാരത്തിൽ പങ്കെടുത്തത്. രോഗബാധിതനായ ഇയാൾ വലഞ്ചൂഴിയിലെ ബന്ധുവീട്ടിലും പോയിരുന്നു. ഇദ്ദേഹവുമായി ബന്ധപ്പെട്ട സമ്പർക്ക പട്ടികയിൽ വധൂവരൻമാർ അടക്കം ഇരുപത്തിരണ്ട് പേരാണുള്ളത്. എന്നാൽ ഇവർ സമ്പർക്കം പുലർത്തിയ കൂടുതൽ ആളുകളുടെ പട്ടിക ഇനിയും പുറത്ത് വരാനുണ്ട്‌. പ്രാഥമിക സമ്പർക്ക പട്ടികയ്ക്ക് പുറമേ ഇദ്ദേഹം സല്‍ക്കാരത്തിന് എത്തിയ സമയം വീട്ടിൽ ഉണ്ടായിരുന്നവരും സമ്പർക്കം പുലർത്തിയവരും വിവരം അറിയിക്കണമെന്നും ഇവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...