Saturday, July 5, 2025 4:55 pm

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, കോവിഡ് ബോധവല്‍ക്കരണം ; പുതിയ നടപടികളുമായി പോലീസ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വീടുകളിലും മറ്റും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉണ്ടാകുന്ന എല്ലാത്തരം അതിക്രമങ്ങളും ഫലപ്രദമായി തടയുന്നതിന് പ്രഖ്യാപിക്കപ്പെട്ട ഡൊമസ്റ്റിക് കോണ്‍ഫ്‌ലിക്റ്റ് റെസൊലുഷന്‍ സെന്റര്‍ (ഡി.സി.ആര്‍.സി) പ്രവര്‍ത്തനം ജില്ലയില്‍ തുടങ്ങിയെന്നു ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി വനിതാ സെല്‍ കേന്ദ്രീകരിച്ചു ഹെല്‍പ്ഡെസ്‌ക് പ്രവര്‍ത്തനം തുടങ്ങിയെന്നും വനിതാസെല്‍ ഇന്‍സ്പെക്ടറെ ചീഫ് കോര്‍ഡിനേറ്ററായി ചുമതലപ്പെടുത്തിയതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. സ്

ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി വീടുകളിലും മറ്റും ഉണ്ടാകുന്ന അതിക്രമങ്ങള്‍ തടയുകയാണു സെന്ററിന്റെ പ്രവര്‍ത്തനത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഹെല്‍പ് ഡെസ്‌കിന്റെ സേവനം പ്രയോജനപ്പെടുത്തി പോലീസ് സഹായം തേടാമെന്നും ഇതിനു വാട്‌സ്ആപ്പ് സൗകര്യമുള്ള 9497987057 എന്ന നമ്പറിലേക്കോ [email protected] എന്ന ഇമെയില്‍ ഐഡിയിലോ ആവശ്യക്കാര്‍ക്ക് ബന്ധപ്പെടാം. വനിതാ ശിശു വികസനവകുപ്പ്, സാമൂഹ്യനീതി വകുപ്പ്, നിര്‍ഭയ വോളന്റീര്‍മാര്‍, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജനമൈത്രിബീറ്റ് ഓഫീസര്‍മാര്‍ എന്നിവരുമായി ചേര്‍ന്നു സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി.

ഇതുകൂടാതെ കോവിഡ് വ്യാപനം തടയുക ലക്ഷ്യമാക്കി സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജനമൈത്രി പദ്ധതി, മറ്റു സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘Learn To Live With Covid-19’എന്ന ബഹുജന ബോധവത്കരണ പരിപാടി നടപ്പിലാക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ജനമൈത്രി ജില്ലാ നോഡല്‍ ഓഫീസര്‍, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍, ബീറ്റ് ഓഫീസര്‍മാര്‍ എസ്പിസി കേഡറ്റുകള്‍ക്കു സഹായസഹകരണം നല്‍കും. കുട്ടികളും പോലീസ് ഉദ്യോഗസ്ഥരും കോവിഡ്-19 സുരക്ഷാ പ്രോട്ടോകോള്‍ പാലിച്ചും മാസ്‌കുകള്‍ ശരിയായി ധരിക്കല്‍, ഉപയോഗം, ശാസ്ത്രീയമായി നശിപ്പിച്ചുകളയല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യക്തിശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ഉദ്ദേശ്യം.

രോഗിയെ അല്ല, രോഗത്തിനെയാണ് ശത്രുവായി കാണേണ്ടത് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. രോഗവ്യാപനം തടയുക ലക്ഷ്യമാക്കി, അറസ്റ്റിലാകുന്ന പ്രതികളെ പോലീസ് സ്റ്റേഷനുകളിലെത്തിക്കാതെ സബ് ഡിവിഷന്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡീറ്റെന്‍ഷന്‍ കം പ്രൊഡക്ഷന്‍ സെന്ററുകള്‍ പ്രയോജനപ്പെടുത്തുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് സമൂഹവ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പാലിക്കപ്പെടുന്നത് ഉറപ്പുവരുത്തും. മാസ്‌ക് ധരിക്കുന്നതും ക്വാറന്റൈന്‍ ലംഘനമുണ്ടാവുന്നില്ല എന്നതും ഉറപ്പാക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ മുറികള്‍ക്കുള്ളില്‍ത്തന്നെ കഴിയണമെന്നും ലംഘനങ്ങള്‍ പോലീസിനൊപ്പം അയല്‍വാസികളും നിരീക്ഷിക്കണമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ജനമൈത്രി പോലീസ് ബൈക്ക് പട്രോളിങ്ങും മറ്റും നടത്തിയും ഇവരെ നിരീക്ഷിച്ചുവരുന്നു. ലംഘനങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളുന്നത് തുടരും.

മദ്യവില്പനശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച എല്ലാ നിബന്ധനകളും പാലിക്കപെടുന്നുവെന്നു നിരീക്ഷിക്കാന്‍ പോലീസ് സാന്നിധ്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തും.
അനധികൃത കടത്തുകള്‍ക്കെതിരെ നടപടികള്‍ തുടരുന്നതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഷാഡോ പോലീസ് നടത്തിയ റെയ്ഡില്‍ ഇന്നു കീഴ്വായ്പുര്‍ ആനിക്കാട് അനധികൃതമായി പാറ കടത്തിയതിന് 4 ലോറികള്‍ പിടിച്ചെടുത്തു. ജില്ലാപോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.സി ആര്‍.ജോസിന്റെ നിര്‍ദ്ദേശാനുസരണമാണ് ഷാഡോ പോലീസ് സംഘം ലോറികള്‍ കസ്റ്റഡിയിലെടുത്ത്. ഒരു പാസ് ഉപയോഗിച്ച് ഒരു ലോഡ് കൊണ്ടുപോകാമെന്നിരിക്കെ രാവിലെ 7 മുതല്‍ 3, 4 ലോഡുകളാണ് കടത്തുന്നത്.

ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്കു ബുധന്‍ വൈകിട്ട് 4 മണി മുതല്‍ വ്യാഴം വൈകിട്ട് 4 മണി വരെ 17 കേസുകളിലായി 27 പേരെ അറസ്റ്റ് ചെയ്തതായും, 14 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളതാണ്. പോലീസ് വാളന്റീയര്‍മാരായി സേവനം അനുഷ്ടിക്കുന്നതിന് താല്‍പ്പര്യമുള്ളവര്‍ അതതു പോലീസ് സ്റ്റേഷനുകളില്‍ നാളെ തന്നെ എത്തി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അമര്‍നാഥിലേക്ക് തീര്‍ഥയാത്രക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച ബസുകള്‍ കൂട്ടിയിടിച്ച് അപകടം

0
ജമ്മു : ജമ്മു കശ്മീരിലെ രാമബന്‍ ജില്ലയിലെ ചന്ദേര്‍കോട്ടില്‍ അമര്‍നാഥിലേക്ക് തീര്‍ഥയാത്രക്ക്...

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...