വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൗണ്‍ കാലത്തു കോടതികളുടെ പ്രവര്‍ത്തനം പൂര്‍ണമായി നടക്കാത്ത സാഹചര്യത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ കോടതിയില്‍ ഹാജരാക്കി. പുളിക്കീഴ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയെയാണ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കണ്ടു നടപടികള്‍ പൂര്‍ത്തിയാക്കി ജാമ്യം അനുവദിച്ചത്. ഈ മാസം 13നു നെടുമ്പ്രം എ.ന്‍.സി ജംഗ്ഷനില്‍ അനുവദനീയമായ പാസോ മറ്റോ ഇല്ലാതെ അനധികൃതമായി എംസാന്‍ഡ് കയറ്റികൊണ്ടുവന്ന ലോറി പിടികൂടിയിരുന്നു. റാന്നി കാവുങ്കല്‍ ഗ്രാനൈറ്റ്സ് ന്റെ റാന്നി യാര്‍ഡില്‍ നിന്നും എംസാന്‍ഡ് കയറ്റിയ ലോറി വ്യാജ പാസുകൊണ്ടാണ് ലോഡുമായെത്തിയത്. വ്യാജമായി പാസ് നിര്‍മിച്ച പ്രതി മലയാലപ്പുഴ മുക്കുഴി പ്രവീണ്‍ നാരായണനെയാണ് അറസ്റ്റ് ചെയ്തത്.

പോലീസിന്റെ ക്രൈം ഡ്രൈവ് സംവിധാനത്തിലൂടെ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയാണ് വീഡിയോ കോണ്‍ഫറന്‍സിങ് ഒരുക്കിയത്. ഇതാദ്യമായി പോലീസിന്റെ ക്രൈം ഡ്രൈവ് ആപ്പ് ഉപയോഗപ്പെടുത്തി, യൂസര്‍ ഐഡിയും പാസ്വേഡും മജിസ്‌ട്രേറ്റിനു ലഭ്യമാക്കി പ്രതിയെ കണ്ടു നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നുവെന്നു ജില്ലാ പോലീസ് മേധാവി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

മഴക്കെടുതി: കോട്ടയത്ത് വൈദ്യുതി, ജല വിതരണം പുനസ്ഥാപിക്കൽ വേഗത്തിലാക്കാൻ നിർദേശം

0
കോട്ടയം:ജില്ലയിൽ പ്രകൃതി ക്ഷോഭത്തിൽ കുടിവെള്ളവും വൈദ്യുതി വിതരണവും മുടങ്ങിയ മേഖലകളിൽ അവ...

സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതിയിൽ മരണം 25 ആയി. വ്യത്യസ്ത അപകടങ്ങളിലായി പത്ത്...

വൃദ്ധനായ പിതാവിനെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി

0
പന്തളം : വൃദ്ധനായ പിതാവിനെ കഴുത്തിൽ ചവിട്ടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ...