പത്തനംതിട്ട ജില്ലയില്‍ ഇന്ന് 6 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ – മെയ് 28

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട കളക്ടറേറ്റ് : ജില്ലയില്‍ ഇന്ന് (28) ആറ് കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. മേയ് 15ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ഉളളന്നൂര്‍ സ്വദേശിനിയായ 44 വയസുകാരി, മേയ് 18ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ഏറത്ത് സ്വദേശിയായ 67 കാരന്‍, മേയ് 18ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ ഏറത്ത് സ്വദേശിയായ 32 കാരന്‍, മേയ് 18ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ വി-കോട്ടയം സ്വദേശിനിയായ 25 വയസുകാരി, മേയ് 19 ന് സൗദിയില്‍ നിന്ന് എത്തിയ പുല്ലാട് സ്വദേശിയായ 33 കാരന്‍, മേയ് 23 ന് മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിനിയായ 69 വയസുകാരി എന്നിവരാണ് ഇന്ന് പോസിറ്റീവായത്. നിലവില്‍ ജില്ലയില്‍ 22 പേര്‍ രോഗികളായിട്ടുണ്ട്.

പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്  ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ചേമ്പറില്‍ കൂടി. ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 18 പേരും ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ഏഴു പേരും ജനറല്‍ ആശുപത്രി അടൂരില്‍ നാലു പേരും സിഎഫ്എല്‍ടിസി റാന്നി മേനാംതോട്ടം ആശുപത്രിയില്‍ അഞ്ചു പേരും ഐസൊലേഷനില്‍ ഉണ്ട്. സ്വകാര്യ ആശുപത്രികളില്‍ 11 പേര്‍ ഐസൊലേഷനില്‍ ഉണ്ട്. ജില്ലയില്‍ ആകെ 45 പേര്‍ വിവിധ ആശുപത്രികളില്‍ ഐസോലേഷനില്‍ ആണ്. ഇന്ന്  പുതിയതായി ഒന്‍പതു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. നേരിയ രോഗലക്ഷണം ഉളള അഞ്ചു കോവിഡ് രോഗ ബാധിതരെ സിഎഫ്എല്‍ടിസിയിലേക്ക് മാറ്റി.

ജില്ലയില്‍ ഏഴ് കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3333 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 539 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും തിരിച്ചെത്തിയ 70 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 354 പേരും ഇതില്‍ ഉള്‍പ്പെടുന്നു. ആകെ 3879 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും  മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 98 കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ നിലവില്‍ ആകെ 1007 പേരെ താമസിപ്പിച്ചിട്ടുണ്ട്.

ജില്ലയില്‍ നിന്ന് ഇന്ന്  211 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയില്‍ നിന്നും 7525 സാമ്പിളുകള്‍ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ജില്ലയില്‍ ഇന്ന്  260 സാമ്പിളുകള്‍ നെഗറ്റീവായി റിപ്പോര്‍ട്ട് ചെയ്തു. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ 38 എണ്ണം പൊസിറ്റീവായും 6776 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 532 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 42 കോളുകളും ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 121 കോളുകളും ലഭിച്ചു. ഇന്റഗ്രേറ്റഡ് വോയിസ് റസ്‌പോണ്‍സ് സിസ്റ്റത്തില്‍ ഇന്ന്  ഒരു കോള്‍ ലഭിച്ചു. (ഫോണ്‍ നമ്പര്‍ 9205284484). ഇത് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ടത് ആയിരുന്നു. ക്വാറന്റൈനിലുളള ആളുകള്‍ക്ക് നല്‍കുന്ന സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിന്റെ ഭാഗമായി ഇന്ന്  251 കോളുകള്‍ നടത്തുകയും 42 പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കുകയും ചെയ്തു.

ഇന്ന് മൂന്നു സെഷനിലായി പരിശീലന പരിപാടികള്‍ നടന്നു. നാലു നഴ്‌സുമാരും, 24 മറ്റ് ജീവനക്കാരും ഉള്‍പ്പെടെ ആകെ 28 പേര്‍ക്ക് കോവിഡ് അവയര്‍നസ് പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകന യോഗം വൈകുന്നേരം 4.30 ന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...