Friday, December 20, 2024 5:14 pm

എല്ലാ കടകളും തുറക്കാനുള്ള തീരുമാനം ; സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ ചൊവ്വാഴ്ചയോടെ മാറ്റംവരുന്നു. രോഗവ്യാപനം കൂടിയ വാര്‍ഡുകള്‍ മാത്രം അടച്ചുളള നടപടികളെപ്പറ്റിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കേരളം സന്ദര്‍ശിക്കുന്ന വിദഗ്‌ദ്ധ സമിതിയുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ചാവും നിയന്ത്രണങ്ങള്‍ എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സ്ഥലങ്ങളില്‍ പ്രോട്ടോക്കോള്‍ പാലിച്ച്‌ എല്ലാ കടകളും തുറക്കാനുള്ള തീരുമാനവും ഉണ്ടായേക്കും എന്നാണ് കരുതുന്നത്. ഇതിനാെപ്പം വാരാന്ത്യ ലോക്ക്ഡൗണും അവസാനിപ്പിച്ചേക്കും.

രോഗവ്യാപനം കൂടിയാല്‍ ആ തദ്ദേശസ്ഥാപനത്തിന്റെ പരിധിയിലുളള പ്രദേശങ്ങള്‍ മൊത്തത്തില്‍ അടയ്ക്കുന്നതിനുപകരം കൂടുതല്‍ രോഗികളുള്ള വാര്‍ഡുകള്‍ മാത്രം അടച്ചിടുന്ന ബദല്‍ നിര്‍ദ്ദേശമാണ് ഇപ്പോള്‍ സര്‍ക്കാര്‍ സജീവമായി പരിഗണിക്കുന്നത്. രോഗവ്യാപനം കൂടിയ സ്ഥലങ്ങള്‍ മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നാണ് കേന്ദ്രസംഘത്തിന്റെ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താന്‍ കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ തുറക്കണമെന്നും കേന്ദ്രസംഘം നിര്‍ദ്ദേശിക്കുന്നുണ്ട്.

അടച്ചുപൂട്ടലിനെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കൂടുന്നതല്ലാതെ കുറയുന്നില്ലല്ലോ എന്നാണ് ലോക്ക്ഡൗണിനെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. എല്ലാ കടകളും കൂടുതല്‍ സമയം തുറന്നുവെച്ചാല്‍ തിരക്ക് പരമാവധി ഒഴിവാക്കാമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അടച്ചുപൂട്ടല്‍ പൂര്‍ണമായും ഒഴിവാക്കുന്നതിനോട് കേന്ദ്ര സര്‍ക്കാറിന് യോജിപ്പില്ല. നിലവിലെ ലോക് ഡൗണ്‍ രീതികള്‍ അശാസ്ത്രീയമാണെന്ന ആരോപണത്തിനാെപ്പം വ്യാപകമായി ഉയരുന്ന എതിര്‍പ്പുകളും വ്യാപാരികള്‍ കോടതിയെ സമീപിച്ചതും ഓണക്കാലവുമൊക്കെ പരിഗണിച്ചാണ് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കേരളത്തിലെ വര്‍ദ്ധിച്ചുവരുന്ന കൊവിഡ് കണക്കില്‍ ആശങ്കപ്പെടേണ്ടെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ഗംഗാ ദീപ് കാംഗിന്റെ അഭിപ്രായം. രോഗമുള്ള സ്ഥലത്ത് കേന്ദ്രീകരിച്ച്‌ നടത്തുന്ന വ്യാപക പരിശോധനയാണ് കേസുകള്‍ കണ്ടെത്തുന്നതിനും ടിപിആറും ഉയരുന്നതിനും കാരണമെന്നാണ് അദ്ദേഹം പറയുന്നത്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവാവ് മരിച്ചു

0
കണ്ണൂർ: കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽപെട്ട് യുവാവ് മരിച്ചു....

കാര്‍ കൈമാറുന്നതിന് കാലതാമസം ; വാഹന വ്യാപാരിക്ക് പിഴ ചുമത്തി ഉപഭോക്തൃ കോടതി

0
തൃശ്ശൂര്‍ : ഭിന്നശേഷിക്കാര്‍ക്ക് കാര്‍ വാങ്ങുമ്പോള്‍ ജി.എസ്.ടിയില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍...

ശബരിമല ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ ദർശനത്തിനെത്തിയത് ഇന്നലെ ; 96,007...

0
പത്തനംതിട്ട : ശബരിമല ഈ മണ്ഡലകാലത്ത് ശബരിമലയിൽ ഏറ്റവും കൂടുതൽ പേർ...

നഗരനയ കമ്മീഷൻ ശുപാർശകൾ പൊതുജനാഭിപ്രായം രൂപപ്പെടുത്തി നടപ്പിലാക്കും : മന്ത്രി എം ബി രാജേഷ്

0
കേരള നഗരനയ കമ്മിഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൻമേൽ സാമൂഹിക ചർച്ചകളിലൂടെ...