യുഎന്‍ സുക്ഷാ കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവി ഇന്ത്യക്ക് ; ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ അധ്യക്ഷത വഹിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ നേതാവാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ ഓഗസ്റ്റ് മാസത്തെ അധ്യക്ഷ പദവിയാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് 9 ന് ഓണ്‍ലൈനായി നടക്കുന്ന സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും.

നീണ്ട 75 വര്‍ഷത്തിനിപ്പുറമാണ് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഇന്ത്യയില്‍ നിന്നൊരു നേതാവ് അധ്യക്ഷനാകുന്നത്. പ്രധാനമന്ത്രിയെയും രാജ്യത്തെയും സംബന്ധിച്ച്‌ ഇതൊരു ചരിത്ര നേട്ടമാണ്. ഇന്ത്യയെന്ന രാജ്യത്തെ സംബന്ധിച്ച്‌ ഏറ്റവും വലിയ അംഗീകാരവും നേട്ടവുമാണിതെന്ന് ഇന്ത്യയിലെ മുന്‍ സ്ഥിരം ക്ഷണിതാവ് സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു. ഇന്ത്യയ്ക്ക് സ്ഥാനം ലഭിച്ചതില്‍ ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവല്‍ ലെനായ്നും അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ട്വിറ്റര്‍ വഴിയായിരുന്നു ഇരുവരുടെയും പ്രതികരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...