424 പവനും 2.97 കോടിയും തിരികെനല്‍കണം : ഹാജരാക്കിയത് വ്യാജരേഖ ; ഭര്‍ത്താവിനെതിരേ കേസെടുക്കാന്‍ ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

ഇരിങ്ങാലക്കുട : 424 പവനും രണ്ടുകോടി 97 ലക്ഷം രൂപയും ഭാര്യയ്ക്ക് തിരികെ നൽകാൻ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ട കേസിൽ വ്യാജരേഖ ഹാജരാക്കിയെന്ന പരാതിയിൽ ഭർത്താവിന്റെപേരിൽ കേസെടുക്കാൻ കോടതി ഉത്തരവ്. വ്യാജ ഒപ്പിട്ട് പങ്കാളിത്ത ഉടമ്പടി തെളിവായി നൽകിയെന്ന കണ്ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ പരാതിയിലാണ് വിധി. കോഴിക്കോട് കോട്ടോളി സ്വദേശി മേപ്പറമ്പത്ത് ഡോക്ടർ ശ്രീതുവിന്റെ പേരിൽ കേസെടുത്ത് അന്വേഷിക്കാനാണ് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് അലീഷ മാത്യു ഉത്തരവിട്ടത്.

ഡോക്ടർ ശ്രീതുവിനും കുടുംബാംഗങ്ങൾക്കുമെതിരേ ജനാർദനൻ നായരുടെ മകൾ ശ്രുതി നൽകിയ പരാതിയിലാണ് സ്വർണവും പണവും ഭാര്യയ്ക്ക് ലഭിക്കുവാൻ അവകാശമുണ്ടെന്ന് കഴിഞ്ഞ ജനുവരിയിൽ കുടുംബകോടതി ഉത്തരവിട്ടത്. വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നു കാണിച്ചാണ് ശ്രുതി കുടുംബകോടതിയെ സമീപിച്ചത്.

അന്നത്തെ വാദത്തിനിടെയാണ് ജനാർദനൻ നായരുടെ പേരിലുള്ള ക്വാറിയിൽ തനിക്കുകൂടി പങ്കാളിത്തമുണ്ടെന്ന് തെളിയിക്കാൻ വ്യാജ ഉടമ്പടി രേഖ ഉണ്ടാക്കി കോടതിയിൽ ശ്രീതു സമർപ്പിച്ചത്. വിചാരണസമയത്തുതന്നെ ഈ രേഖ വ്യാജമാണെന്ന വാദം ജനാർദനൻ നായർ ഉന്നയിച്ചിരുന്നു. കുടുംബകോടതി വിധിയിലും രേഖ സംബന്ധിച്ച് പരാമർശമുണ്ടായിരുന്നു.

തുടർന്ന് ജനാർദനൻ നായർ ഇരിങ്ങാലക്കുട പോലീസിലും തൃശ്ശൂർ പോലീസ് സൂപ്രണ്ടിനും പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി മുമ്പാകെ സ്വകാര്യ അന്യായവും ബോധിപ്പിച്ചു. പരാതിക്കാരനുവേണ്ടി അഡ്വക്കേറ്റ് പി.വി. ഗോപകുമാർ, അഡ്വക്കേറ്റ് കെ.എം. അബ്ദുൾ ഷുക്കൂർ, അഡ്വക്കേറ്റ് നിധിൻ ജി, അക്ഷയ് പവൻ എന്നിവർ ഹാജരായി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...