കൊച്ചി: കോവിഡിനെ തുടർന്ന് തിലാപിയ പോലുള്ള വളർത്തുമീനുകൾക്ക് പ്രിയം കൂടിയതായി പഠനം. കോവിഡ് കാലത്ത് കടൽമീനുകളുടെ ലഭ്യത കുറഞ്ഞപ്പോഴാണ് കൃഷിചെയ്‌തെടുക്കുന്ന മീനുകൾക്ക് പ്രചാരം വർധിച്ചത്. എന്നാൽ കോവിഡാനന്തരം കടൽമീനുകൾ ധാരാളമായി ലഭ്യമായതിന് ശേഷവും വളർത്തുമീനുകളോടുള്ള ഇഷ്ടം കേരളത്തിലെ മത്സ്യപ്രേമികൾക്കിടയിൽ കുറഞ്ഞിട്ടില്ലെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഫ്ആർഐ) നടത്തിയ പഠനം പറയുന്നു.
കോവിഡും സമുദ്രമത്സ്യമേഖലയും എന്ന വിഷയത്തിൽ സിഎംഎഫ്ആർഐയിൽ നടന്ന ശിൽപശാലയിലാണ് ഡോ ശ്യാം എസ് സലീമിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണ പ്രൊജക്ടിലെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ശിൽപശാല സിഎംഎഫ്ആർഐ ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കോവിഡിന് ശേഷം സമുദ്രമത്സ്യലഭ്യതയിലുണ്ടായ വർധനവ് പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരി കാരണം തിരിച്ചടി നേരിട്ടെങ്കിലും സമുദ്രമത്സ്യ മേഖല സാധാരാണനിലയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡോ ജെ ജയശങ്കർ അധ്യകഷത വഹിച്ചു. ഡോ ശ്യാം എസ് സലീം, അഖില കുമാരൻ എന്നിവർ പ്രസംഗിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.