കണ്ണൂർ : കൊവിഡ് ബാധിച്ച് കണ്ണൂർ പാനൂർ സ്വദേശിയായ യുവാവ് സൗദി അറേബ്യയിലെ മദീനയിൽ വെച്ച് മരിച്ചു. പാനൂർ നഗരസഭയിൽ മീത്തലെ പൂക്കോം ഇരഞ്ഞി കുളങ്ങര എൽപി സ്കൂളിന് സമീപം തെക്കെകുണ്ടിൽ സാറാസിൽ മമ്മുവിന്റെയും ഫൗസിയയുടെയും മകൻ ഷബ്നാസ് (28) ആണ് മരിച്ചത്. മദീനയിലെ ജർമ്മൻ ഹോസ്പിറ്റലിൽ വെച്ചു ഇന്ന് (ശനി) പുലർച്ചെ മൂന്നു മണിയോടെയായിരുന്നു അന്ത്യം.
കഴിഞ്ഞ ജനുവരി അഞ്ചിനായിരുന്നു ഷബ് നാസിന്റെ വിവാഹം. മാർച്ച് 10 നായിരുന്നു സൗദിയിലെക്ക് തിരിച്ചു പോയത്. ഭാര്യ: ഷഹനാസ് (കരിയാട് പുനത്തിൽ മുക്ക്). സഹോദരങ്ങൾ: ഷബീർ, ശബാന.