നിയന്ത്രണങ്ങളില്‍ ഇളവ് ; കോഴിക്കോട്ട്‌ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കൊറോണ ഭീതി മറ്റ് ജില്ലകളെ അപേക്ഷിച്ച് കുറഞ്ഞതോടെ കോഴിക്കോട് ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്. പ്രധാന വിപണന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് ആരോഗ്യ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഇതിന് പുറമെ കൊയ്ത്ത് നടത്താനായി പഞ്ചായത്തുകളുടെ അനുമതിയോടെ പാടശേഖര സമിതികളേയും നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കി.

ബുധനാഴ്ചയായിരുന്നു സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്ന് കൊടുക്കുന്നതിന് മേയറുടെ സാന്നിധ്യത്തില്‍ ധാരണയായത്. മാര്‍ക്കറ്റിലേക്ക് രണ്ട് വണ്ടികള്‍ മാത്രം കയറുക എന്നതായിരുന്നു തീരുമാനം. എന്നാല്‍ ഏഴ് വണ്ടിയോളം ആദ്യദിനം കയറിയതോടെ വീണ്ടും അടച്ചിരുന്നു. തുടര്‍ന്ന് ഇന്നലേയും ഇന്നുമായി രണ്ട് വണ്ടി മാത്രമാണ് മാര്‍ക്കറ്റിലേക്ക് കയറിയത്. ആള്‍ക്കൂട്ടത്തെ നിയന്ത്രിച്ച് നിര്‍ത്തി വിപണനം നടത്തുമെങ്കില്‍ മാത്രമേ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂവെന്ന് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം വ്യാപാരികളെ അറിയിച്ചിട്ടുണ്ട്. ഇതിന് പുറമെ ഗുണനിലവാരമുള്ള മത്സ്യമാണോയെത്തുന്നത് എന്ന് ഉറപ്പ് വരുത്താന്‍ ശക്തമായ പരിശോധനയും ഉണ്ട്.

നെല്ല് കൊയ്‌തെടുക്കേണ്ട സമയമായതിനാലാണ് പാടശേഖര സമിതിയെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. പക്ഷെ അതിന് പഞ്ചായത്ത് തലത്തില്‍നിന്ന് അനുമതി വാങ്ങണമെന്ന് മാത്രം. നിലവില്‍ ജില്ലയില്‍ 21,934 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. അവശേഷിക്കുന്നത് അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രവുമാണ്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഒരു കോഴിക്കോട് സ്വദേശി കൂടി രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതോടെ ഏറെ ആശ്വാസത്തിലാണ് ജില്ല. ബുധനാഴ്ചയും ഒരാള്‍ക്ക് രോഗം ഭേദമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...