തിരുവനന്തപുരം : കൊറോണ പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം. മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ പിഴ ഈടാക്കും. നിരത്തുകളില്‍ പോലീസ് പരിശോധനയും കൂടുതല്‍ കര്‍ശനമാക്കാനാണ് നിലവിലെ തീരുമാനം. ഇന്ന് മുതല്‍ പൊതു ഇടങ്ങളിലും തൊഴിലിടങ്ങളിലും യാത്ര ചെയ്യുമ്പോഴും മാസ്‌ക് നിര്‍ബന്ധമാണ്. പോലീസിന്റെ പരിശോധനയും ഇന്ന് മുതല്‍ കര്‍ശനമാക്കും.
എത്ര രൂപയാണ് പിഴ ഈടാക്കുന്നത് എന്നത് ഉത്തരവില്‍ വ്യക്തമല്ല. നേരത്തെ കേരളത്തില്‍ മാസ്‌ക് ധരിക്കാത്തതിന് പിഴയായി ഈടാക്കിയിരുന്നത് 500 രൂപയാണ്. ഡല്‍ഹിയിലും തമിഴ് നാട്ടിലും നിലവില്‍ ഈടാക്കുന്നത് 500 രൂപയാണ്. മറ്റ് സംസ്ഥാനങ്ങള്‍ കൊറോണവ്യാപനമുണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുമ്പോഴും കേരളം അത്തരം നടപടികള്‍സ്വീകരിക്കാത്തതിനെതിരേ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. അതോടൊപ്പം മാസ്‌ക് നിര്‍ബന്ധമാക്കണമെന്ന ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം കണക്കിലെടുത്ത് ആരോഗ്യ വകുപ്പും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.