കോവിഡ് പ്രതിരോധം : ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി തൊഴില്‍ വകുപ്പ് ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തുന്നു. ഇവരുടെ വിവരങ്ങള്‍ തൊഴിലാളികള്‍ക്ക് നേരിട്ടോ, അല്ലെങ്കില്‍ തൊഴില്‍ ഉടമ, ഇവര്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ഉടമ എന്നിവര്‍ക്കോ നല്‍കാം. പേര്, വയസ്, സ്വദേശ ജില്ല, സംസ്ഥാനം, ആധാര്‍ നമ്പര്‍, താമസിക്കുന്ന/ ജോലി ചെയ്യുന്ന സ്ഥലം, മൊബൈല്‍ നമ്പര്‍ (വാട്ട്‌സാപ്പ് ഉള്ളത്), വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടോ, കോവിഡ് പോസിറ്റീവ് ആയിട്ടുണ്ടോ കേരളത്തിലേക്ക് വന്ന തീയതി എന്നീ വിവരങ്ങള്‍ ആണ് നല്‍കേണ്ടത്.

ഇതര സംസ്ഥാന തൊഴിലാളികളില്‍ ആശങ്ക സൃഷ്ടിക്കപ്പെടാതിരിക്കാന്‍ ഇവര്‍ക്ക് കോവിഡ് ബോധവല്‍ക്കരണ സന്ദേശങ്ങള്‍, പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്ന വേളയില്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ മൊബൈല്‍ നമ്പര്‍ വഴി ലഭ്യമാക്കും.
പത്തനംതിട്ട മുന്‍സിപ്പാലിറ്റി, തണ്ണിത്തോട്, അരുവാപ്പുലം, കോന്നി, പ്രമാടം, വള്ളിക്കോട്, മൈലപ്ര, നാരങ്ങാനം, കോഴഞ്ചേരി, മെഴുവേലി, ഇലന്തൂര്‍, ഓമല്ലൂര്‍, കുളനട, മല്ലപ്പുഴശേരി എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍ പത്തനംതിട്ട അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ജി. സുരേഷിനെയും(ഫോണ്‍  9495360638 )

റാന്നിയുടെ പരിധിയില്‍ വരുന്ന റാന്നി, റാന്നി-അങ്ങാടി, റാന്നി- പഴവങ്ങാടി, വെച്ചൂച്ചിറ, നാറാണംമൂഴി, റാന്നി- പെരുനാട്, ചിറ്റാര്‍, സീതത്തോട്, വടശേരിക്കര, അയിരൂര്‍, ചെറുകോല്‍പ്പുഴ എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍ റാന്നി അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ബിസ്മി പി.എമ്മിനെയും (ഫോണ്‍  9496268089)

മല്ലപ്പള്ളിയുടെ പരിധിയില്‍ വരുന്ന മല്ലപ്പള്ളി, കുന്നന്താനം, കോട്ടാങ്ങല്‍, കൊറ്റനാട്, എഴുമറ്റൂര്‍, പുറമറ്റം, കല്ലൂപ്പാറ, ആനിക്കാട്, കവിയൂര്‍ എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍ മല്ലപ്പള്ളി അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ജി. ഹരിയെയും (ഫോണ്‍ 9495834637)

തിരുവല്ല മുന്‍സിപ്പാലിറ്റി, കടപ്ര, നിരണം, പെരിങ്ങര, കുറ്റൂര്‍, ഇരവിപേരൂര്‍, കോയിപ്രം തോട്ടപ്പുഴശേരി എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍ തിരുവല്ല അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ റ്റി.കെ. രേഖയെയും (ഫോണ്‍ 9847623269),

അടൂര്‍, പന്തളം മുന്‍സിപ്പാലിറ്റി പന്തളം തെക്കേക്കര, പള്ളിക്കല്‍, പെരിങ്ങനാട്, ഏഴംകുളം, ഏനാദിമംഗലം, കലഞ്ഞൂര്‍, ഏറത്ത് എന്നീ പഞ്ചായത്ത് പരിധിയിലുള്ളവര്‍ അടൂര്‍ അസിസ്റ്റന്‍ഡ് ലേബര്‍ ഓഫീസര്‍ ഡോ. ലക്ഷ്മിയെയും (ഫോണ്‍  8301020819), വാട്ട്‌സാപ്പിലോ ബന്ധപ്പെടണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി. ദീപ അറിയിച്ചു.

ഇതിനു പുറമേ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും വിവരങ്ങള്‍ കൈമാറാം. ഇതിനുപുറമേ ജില്ലയില്‍ 9464912876/ 9475853925, 0468 2222234 എന്നീ നമ്പരുകളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിന് തൊഴിലുമകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ പൂര്‍ണ സഹകരണം ഉണ്ടാകണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ നേരിയ കുറവ്

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 20 രൂപയുടെ കുറവാണ്...

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...