പത്തനംതിട്ട : തപാല്‍ വകുപ്പിന്റെ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസ് സംവിധാനമായ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ് മാര്‍ച്ച് 28 മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എത്തിത്തുടങ്ങി. സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ പണം നിക്ഷേപിക്കല്‍, പിന്‍വലിക്കല്‍, തപാല്‍ ഇന്‍ഷുറന്‍സ് പ്രീമിയം പേയ്‌മെന്റ്, രജിസ്ട്രേഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ്, ഇലക്ട്രോണിക് മണി ഓര്‍ഡര്‍ എന്നീ സേവനങ്ങള്‍ പോസ്റ്റ് ഓഫീസ് ഓണ്‍ വീല്‍സ്‌വഴി ലഭ്യമാണ്.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസുകളും മുഖ്യ തപാല്‍ ഓഫീസുകളും ഒഴികെയുള്ള പോസ്റ്റ് ഓഫീസുകള്‍ അടഞ്ഞു കിടക്കുന്ന സാഹചര്യത്തില്‍ ഉപയോക്താക്കള്‍ സഞ്ചരിക്കുന്ന പോസ്റ്റ് ഓഫീസിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തണം. വിവിധ സ്ഥലങ്ങളില്‍ പോസ്റ്റോഫീസ് ഓണ്‍ വീല്‍സ് എത്തിച്ചേരുന്ന സമയം ഇപ്രകാരമാണ്:
മാര്‍ച്ച് 28ന് രാവിലെ 10.15ന് മല്ലശേരി, 11.15ന് കോന്നി, 12.10ന് പയ്യനാമണ്‍, ഉച്ചക്ക് 1.15ന് തണ്ണിത്തോട്, 2.30ന് ചിറ്റാര്‍ എന്നിവടങ്ങളില്‍ എത്തിച്ചേര്‍ന്നു.
മാര്‍ച്ച് 30ന് രാവിലെ 10.15ന് ഓമല്ലൂര്‍, 10.55ന് കൈപ്പട്ടൂര്‍, 11.40ന് നരിയാപുരം, ഉച്ചക്ക് 12.20ന് തുമ്പമണ്‍, ഒന്നിന് പന്തളം, 2.15ന് കുളനട.
മാര്‍ച്ച് 31ന് രാവിലെ 10.15ന് മൈലപ്ര ടൗണ്‍, 11.15ന് റാന്നി, 11.55ന് റാന്നി പഴവങ്ങാടി, ഉച്ചക്ക് 12.40ന് റാന്നി അങ്ങാടി, 2.10ന് റാന്നി പെരുനാട്, മൂന്നിന് വടശേരിക്കര.