പൊലീസ് സ്റ്റേഷനിലെ കാന്റിന്‍ പൂട്ടിക്കാനെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മില്‍ ഉന്തും തള്ളും

For full experience, Download our mobile application:
Get it on Google Play

കായകുളം : പൊലീസ് സ്റ്റേഷനിലെ കാന്റിന്‍ പൂട്ടിക്കാനെത്തിയ  ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും പൊലീസുകാരും തമ്മില്‍ ഉന്തും തള്ളും. കായകുളം പൊലീസ് സ്റ്റേഷനിലെ കാന്‍റീനിലാണ് നാടകീയ സംഭവങ്ങള്‍. നഗരസഭാ ചെയര്‍മാന്റെ  നിര്‍ദേശപ്രകാരo ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കാനെത്തിയത്.

എന്നാല്‍ ഉദ്യോഗസ്ഥര്‍ കാന്റിന്‍ പൂട്ടിക്കാനൊരുങ്ങിയതോടെ പ്രതിരോധവുമായി സ്റ്റേഷനിലെ പൊലീസുകാര്‍ എത്തി. ഇതോടെ ഇരുകൂട്ടരും തമ്മില്‍ ഉന്തും തള്ളുമായി. ഒടുവില്‍ പൊലീസുദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്താന്‍ ശ്രമിച്ചതിന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ ദിവസം ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിച്ചതിന് നഗരസഭാ അധ്യക്ഷന്‍ എന്‍.ശിവദാസനെ കായകുളം പൊലീസ് പിടികൂടുകയും അഞ്ഞൂറ് രൂപ പിഴ ഈടാക്കുകയും ചെയ്തിരുന്നു. അതേസമയം അനുവാദമില്ലാതെ കാന്‍റീന്‍ പ്രവര്‍ത്തിപ്പിക്കുന്നുവെന്ന് നഗരസഭയ്ക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നാണ് ചെയര്‍മാന്‍ പറയുന്നത്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

എഫ്‌സിആര്‍എ ചട്ടം: കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍, സിബിസിഐ ഡല്‍ഹിയില്‍ അടിയന്തര...

0
ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ചട്ടങ്ങള്‍ കര്‍ശനമാക്കിയതില്‍ കടുത്ത ആശങ്കയില്‍ ക്രൈസ്തവ സഭകള്‍. തുടര്‍നടപടികള്‍...

തിരുവനന്തപുരം ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച

0
തിരുവനന്തപുരം: ഐസ് ഫാക്ടറിയിൽ അമോണിയ വാതക ചോർച്ച. ചാന്നാങ്കരയിലെ ഫാക്ടറിയിലാണ് വാതകം...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

കൊട്ടാരക്കര വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5 ലക്ഷം രൂപ വീതം ധനസഹായം...

0
കൊട്ടാരക്കര: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് 5...