എ.ടി.എം കൗണ്ടറില്‍ തുപ്പുകയും സാനിറ്റൈസര്‍ മോഷ്ടിക്കുകയും ചെയ്ത ആളെ കണ്ടെത്താനായില്ല

For full experience, Download our mobile application:
Get it on Google Play

മലപ്പുറം :  അങ്ങാടിപ്പുറം തളി കവലയിലുള്ള ഫെഡറല്‍ ബാങ്കിന്റെ എ.ടി.എം. കൗണ്ടറില്‍ വ്യാഴാഴ്ച രാവിലെ കയറിയ മോഷ്ടാവെന്ന് സംശയിക്കുന്നയാള്‍ കൈക്കലാക്കിയത് ചില്ലറ സാധനമല്ല. ഇപ്പോള്‍ ഏറ്റവും ആവശ്യമുള്ള സാനിറ്റൈസര്‍.

കൗണ്ടറില്‍ കടന്ന ഉടനെ അവിടെയുള്ള സാനിറ്റൈസര്‍ ഉപയോഗിച്ച്‌ നന്നായി കൈകഴുകിയശേഷം സാനിറ്റൈസര്‍ കീശയിലിട്ടു. തുടര്‍ന്ന് അവിടെയുള്ള മാലിന്യപ്പെട്ടിയില്‍ പല തവണയും മോണിറ്ററിന് മുന്നില്‍ ഒരു തവണയും തുപ്പുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

കൗണ്ടറില്‍നിന്ന് പണമൊന്നും പിന്‍വലിച്ചിട്ടില്ല. എ.ടി.എം. സെന്ററിലെ സാനിറ്റൈസര്‍ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ സി.സി.ടി.വി. ക്യാമറ പരിശോധിക്കുമ്പോഴാണ് മൂന്ന് -നാല് മിനുട്ട് ചെലവഴിച്ച മോഷ്ടാവിന്റെ ചെയ്തികള്‍ കണ്ടത്.

ഉടന്‍ പെരിന്തല്‍മണ്ണ പോലീസില്‍ അറിയിച്ചു. പോലീസ് എത്തി പരിശോധിക്കുകയുംചെയ്തു. വ്യാഴാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ഇയാള്‍ എ.ടി.എം. കൗണ്ടറില്‍ കയറിയത്. തുടര്‍ന്ന് സെന്റര്‍ പൂട്ടിയിട്ടു. വെള്ളിയാഴ്ച രാവിലെ പെരിന്തല്‍മണ്ണ അഗ്‌നിശമന സേനാംഗങ്ങള്‍ എ.ടി.എം. കൗണ്ടറും ബാങ്കും പരിസരവും അണുനശീകരണം നടത്തി ശുചീകരിച്ചു. പെരിന്തല്‍മണ്ണ പോലീസ് ഇയാളെ കണ്ടെത്താനുള്ള അന്വേഷണമാരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...