തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അപേക്ഷിച്ച് സപ്ലൈകോയുടെ വിറ്റുവരവില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓണം വിപണിയില്‍ ഇത്തവണ സപ്ലൈക്കോയുടെ വിറ്റുവരവ് 422.17 കോടി രൂപ കവിഞ്ഞു. ഇന്ന് വൈകിട്ട് വരെയുള്ള കണക്കാണിത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 35 ദിവസത്തെ വിറ്റുവരവ് 385.42 കോടി രൂപയായിരുന്നു. അതിനേക്കാള്‍ വലിയ വര്‍ധനയാണ് ഇത്തവണത്തേത്. ചുരുങ്ങിയ ദിവസംകൊണ്ട് അഭിനന്ദനാര്‍ഹമായ നേട്ടമാണ് സപ്ളൈകോ കൈവരിച്ചതെന്നും ഇതു സമീപകാല റെക്കോർഡാണെന്നും മന്ത്രി അനൂപ് ജേക്കബ് പ്രതികരിച്ചു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 5നായിരുന്നു തിരുവോണം. 2025 ആഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ 4 വരെയുള്ള 35 ദിവസത്തെ കണക്കാണ് 385.42 കോടി രൂപ. ഇത്തവണ ആഗസ്റ്റ് ഒന്നുമുതല്‍ 25 ദിവസംകൊണ്ടു മാത്രം ഇതുവരെ 350.21 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഈ സര്‍ക്കാരിന്റെ കാലത്ത് ഓണം പ്രമാണിച്ച് ജൂലൈ 22 മുതല്‍ ആഗസ്റ്റ് 25 വരെയുള്ള 35 ദിവസത്തെ ആകെ വിറ്റുവരവ് 422.17 കോടി രൂപയാണ്. ഇതില്‍ 153.49 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പനയിലൂടെയും 268.89 കോടി രൂപ നോണ്‍-സബ്‌സിഡി സാധനങ്ങളുടെ വില്‍പ്പനയിലൂടെയുമാണ് ലഭിച്ചത്. പൊതുവിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ സപ്ലൈകോയുടെ ഓണം വിപണി ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുന്നുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.































