റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

For full experience, Download our mobile application:
Get it on Google Play

കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ കൊണ്ടുപോകാൻ എത്തിയത് വൻ ജനക്കൂട്ടം. ഉത്തർപ്രദേശിലെ കാൻപുരിലാണ് സംഭവം. ഇതിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ വൈറലായി.കാൻപുരിൽ പ്രവർത്തിക്കുന്ന ചോക്ലേറ്റ് ഫാക്ടറിയിൽനിന്നാണ് എക്സ്പിയറി ഡേറ്റ് കഴിഞ്ഞ ചോക്ലേറ്റുകൾ വൻതോതിൽ ഉപേക്ഷിച്ചത്. ഹൈവേയിലെ മാലിന്യക്കൂമ്പാരത്തിലാണ് നിരവധി കാർട്ടൺ ചോക്ലേറ്റുകൾ തള്ളിയത്. എന്നാൽ, മാലിന്യകൂമ്പാരത്തിൽ ചോക്ലേറ്റുകൾ കണ്ടതോടെ ജനങ്ങൾ ഇത് കൈക്കലാക്കുകയായിരുന്നു. 2024 ആണ് ഈ ചോക്ലേറ്റുകളിൽ രേഖപ്പെടുത്തിയിരുന്ന എക്സ്പിയറി ഡേറ്റ്. കാലാവധി കഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞിട്ടും ഇതൊന്നും ​ഗൗനിക്കാതെയാണ് പലരും ചോക്ലേറ്റുകൾ കൊണ്ടുപോയത്.

സംഭവം സാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെ പലരും അഭിപ്രായങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ കൈക്കലാക്കാനുള്ള തിക്കും തിരക്കും കണ്ട് പലരും നടുക്കം രേഖപ്പെടുത്തി. അതേസമയം, ചോക്ലേറ്റ് ഫാക്ടറി അധികൃതർ ഇത്തരത്തിൽ റോഡരികിൽ പഴയ ചോക്ലേറ്റുകൾ ഉപേക്ഷിച്ചത് നിയമലംഘനമാണെന്ന് ചില സാമൂഹികപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇത് കഴിച്ചാൽ ശാരീരികപ്രശ്നങ്ങളുണ്ടാകുമെന്നും ഇവർ‍ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...