മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

For full experience, Download our mobile application:
Get it on Google Play

ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല ഉന്നതിയിലേക്ക് വരുന്നത് ആദ്യമായാണ്. ആറന്മുള എംഎൽഎ അബിൻ വർക്കിയെ സ്വീകരിച്ച് ഊരുമൂപ്പൻ സി.വി കുട്ടപ്പന് പറഞ്ഞ വാക്കുകളാണ്. ആറന്മുള എംഎൽഎയുടെ ഇത്തവണത്തെ ഓണാഘോഷം നാരങ്ങാനം മഹാണിമല ഉന്നതിയിയിൽ വെച്ചായിരുന്നു. ഉന്നതിയിലെ നിവാസികൾക്കൊപ്പം ഓണപ്പാട്ടിനും സദ്യക്കുമൊപ്പം ഊരിലെ ചെല്ലപ്പൻ്റെയും മുപ്പൻ്റെയും ഗാനങ്ങൾക്കൊപ്പം എംഎൽഎ ചുവടുവെച്ചതോടെ ഓണാഘോഷം വൈബായി. അബിൻ വർക്കി എംഎൽഎ സ്നേഹ സമ്മാനം കൂടി നൽകിയാണ് ഉന്നതിയിൽ നിന്ന് മടങ്ങിയത്. തൻ്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓണാഘോഷമാണ് ഉന്നതിയിൽ വെച്ച് നടന്നതെന്ന് അബിൻ വർക്കി എംഎൽഎ പറഞ്ഞു.

ഉന്നതിയിൽ സമഗ്ര വികസനം നടപ്പിലാക്കും. അടിയന്തര ആവശ്യങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി. സിവിൽ സർവ്വീസ് പഠനത്തിന് താത്പര്യം അറിയിച്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി അർജുന് കോച്ചിംഗ് സൗജന്യമായി ലഭ്യമാക്കുമെന്നും അബിൻ വർക്കി എംഎൽഎ ഉറപ്പു നൽകി. ഊര് മൂപ്പൻ സി.വി കുട്ടപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം സ്റ്റെല്ലാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ സജീവ്, വൈസ് പ്രിസിഡൻ്റ് അജി അലക്സ് ഫിലിപ്പ് അഞ്ചാനി, രമേശ് എം.ആർ, ഷീജ മോൾ, ഗ്രേസമ്മ തോമസ്, അരുൺ രാജ്, രശ്മി, ഭവാനി കുട്ടപ്പൻ എന്നിവർ സംസാരിച്ചു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...