Wednesday, May 14, 2025 8:01 pm

പത്തനംതിട്ട നഗരസഭയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ; ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭാ പ്രദേശത്ത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ അറിയിച്ചു. പോലീസ്, റവന്യൂ, നഗരസഭ, ലേബര്‍, ആരോഗ്യ വകുപ്പുകളുടെ സംയുക്തമായി നടത്തിയ യോഗത്തിലാണു തീരുമാനം.

കുമ്പഴയിലെ മത്സ്യ മൊത്ത വ്യാപാര കേന്ദ്രത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ലേലത്തിനായെത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗില്‍ ക്രമീകരണമുണ്ടാകും. ലേലത്തിനു ശേഷം മാര്‍ക്കറ്റിലേക്കു വാഹനങ്ങള്‍ ഓരോന്നായി മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ നിര്‍ബന്ധമായും പൂര്‍ണ സമയവും മാസ്ക് ധരിക്കണം, കയ്യുറകള്‍ ഉണ്ടാകണം, സാമൂഹിക അകലം പാലിക്കുകയും സാനിട്ടൈസര്‍ ഉപയോഗിക്കുകയും വേണം. പോലീസ് എയ്ഡ് പോസ്റ്റ്, അനൗണ്‍സ്മെന്റ് എന്നിവ ക്രമീകരിക്കുന്നതിനും തീരുമാനമായി.

മാര്‍ക്കറ്റില്‍ ആവശ്യത്തിനു പ്രകാശം ലഭ്യമാക്കാന്‍ നടപടികളുണ്ടാകും. നഗരത്തിലെ ജ്യുവലറികളും വസ്ത്രാലയങ്ങളും എസി പ്രവര്‍ത്തിപ്പിക്കുന്നത് ഒഴിവാക്കണം. സ്വകാര്യ സ്ഥാപനങ്ങളില്‍ 50% തൊഴിലാളികളെ ഉപയോഗിച്ച് പ്രവര്‍ത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തണം. ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളില്‍ നഗരസഭയും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. ടാസ്‌ക് ഫോഴ്സ് നഗരത്തില്‍ രൂപീകരിച്ചു. ടാസ്‌ക്ക് ഫോഴ്സിന്റെ നേതൃത്വത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും.

യോഗത്തില്‍ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, ഡി.വൈ.എസ്.പി:എ.പ്രദീപ്കുമാര്‍, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.വി വിനീഷ് ലാല്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഡി.ബാബുലാല്‍, സെക്ടറല്‍ മജിസ്ട്രേറ്റ് രാംകുമാര്‍, ജെ.ആര്‍.അസി.ലേബര്‍ ഓഫീസര്‍ ജി.സുരേഷ്, മുനിസിപ്പല്‍ എഞ്ചിനീയര്‍ രമ്യ സുധീര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എ.ബാബുകുമാര്‍, മത്സ്യ വ്യാപാരി പ്രതിനിധികളായ ഷെഫീഖ്, സക്കീര്‍, രാംകുമാര്‍, നജീം രാജന്‍, ബുഹാരി, അയൂബ്ഖാന്‍, അന്‍സാരി, റിയാസ് എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി

0
തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി...

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ

0
കേരള സർക്കാരിന്റെ നിയന്ത്രണത്തിൻ കീഴിലുള്ള എൽ.ബി.എസ്സ്. സെന്റർ ഫോർ സയൻസ് ആന്റ്...

കിളിമാനൂരിൽ സുഹൃത്തിൻ്റെ കഴുത്തറുത്ത് യുവാവ്

0
തിരുവനന്തപുരം: കിളിമാനൂരിൽ മദ്യപാനത്തിനിടെ സുഹൃത്ത് യുവാവിൻ്റെ കഴുത്തറുത്തു. കാനാറ സ്വദേശി അൻസീർ...

കണ്ണൂരിൽ സിപിഎം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം

0
കണ്ണൂർ: മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. രാഹുൽ മങ്കൂട്ടത്തിൽ...