തിരുവനന്തപുരം : ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായും അദ്ദേഹം പറഞ്ഞു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ പണം നല്‍കി ക്വാറന്റൈനില്‍ കഴിയേണ്ടിവരും.
കോവിഡ് വ്യാപനം കുറയ്ക്കാന്‍ സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൌണ്‍ നിലവില്‍ വരും. തിരുവനന്തപുരം എറണാകുളം, തൃശ്ശൂര്‍ , മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നത്.