പാകിസ്താന്റെ സൈനിക നടപടികളുടെ മുനയൊടിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു – പെന്റഗൺ മുൻ ഉദ്യോഗസ്ഥൻ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍: ഭീകരരുടെ താവളങ്ങളെ കൃത്യമായി ലക്ഷ്യമിടാനും പാകിസ്താന്റെ സൈനിക നടപടികളുടെ മുനയൊടിക്കാനും ഇന്ത്യയ്ക്ക് സാധിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍. ഇന്ത്യയുടെ നടപടികളില്‍ ഭയന്നുവിറച്ച് കാലുകള്‍ക്കിടയില്‍ വാലുംചുരുട്ടി ഓടുന്ന നായയെ പോലെ വെടിനിര്‍ത്തലിനായി പാകിസ്താന്‍ പരക്കം പായുകയായിരുന്നുവെന്നും പെന്റഗണ്‍ മുന്‍ ഉദ്യോഗസ്ഥനായ മൈക്കല്‍ റൂബിന്‍ പരിഹസിച്ചു. തങ്ങളുടെ പരാജയം പരിതാപകരമായിരുന്നു എന്ന യാഥാര്‍ഥ്യത്തില്‍നിന്ന് പാക് സേനയ്ക്ക് ഒരിക്കലും ഒഴിഞ്ഞുമാറാനാകില്ലെന്നും മൈക്കല്‍ റൂബിന്‍ പറഞ്ഞു. നയതന്ത്രപരമായും സൈനികപരമായും ഇന്ത്യ വിജയം നേടിയതായും ഭീകരപ്രവര്‍ത്തനത്തിന് പാകിസ്താന്‍ നല്‍കി വരുന്ന സ്‌പോണ്‍സര്‍ഷിപ്പില്‍ ഇപ്പോള്‍ ലോകത്തിന്റെ പ്രത്യേകശ്രദ്ധ എത്തിയതായും എഎന്‍ഐയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

തങ്ങള്‍ ഉദ്ദേശിച്ച സന്ദേശം പങ്കുവെക്കാന്‍ മേയ് ഏഴിന് പാകിസ്താനെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് സാധിച്ചതായും മൈക്കല്‍ റൂബിന്‍ പറഞ്ഞു. ഭീകരനായാലും ഐഎസ്‌ഐ അംഗമായാലും പാക് സേനാംഗമായാലും തങ്ങള്‍ക്ക് വ്യത്യാസമില്ല എന്ന യാഥാര്‍ഥ്യമാണ് പാക് ഉദ്യോഗസ്ഥര്‍ യൂണിഫോമണിഞ്ഞ് ഭീകരരുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തത് വ്യക്തമാക്കുന്നത്. സ്വന്തം സംവിധാനത്തില്‍നിന്ന് ജീര്‍ണിച്ച ഭാഗത്തെ പുറന്തള്ളാന്‍ പാകിസ്താനോട് ലോകം ആവശ്യപ്പെടാനൊരുങ്ങുകയാണ്. അതുകൊണ്ടാണ് ചര്‍ച്ചയെ സൈനിക നടപടിയിലേക്ക് ഇന്ത്യ വ്യത്യാസപ്പെടുത്തിയതും.

അതില്‍ പാകിസ്താന്‍ നടുങ്ങുകയും ചെയ്തു. ഇന്ത്യയുമായുള്ള ഓരോ യുദ്ധവും പാകിസ്താനാണ് തുടങ്ങിവെച്ചതെന്ന് ഉറപ്പിച്ച് പറയാനാകും. എന്നിട്ട് ഓരോതവണയും തങ്ങള്‍ എങ്ങനെയോ വിജയിച്ചതായി പാകിസ്താന്‍ സ്വയം ബോധ്യപ്പെടുത്തും. എന്നാല്‍ ഇത്തവണ അവര്‍ക്ക് അങ്ങനെയൊരു സ്വയം ബോധ്യപ്പെടുത്തല്‍ പോലും അസാധ്യമാകും. കാരണം ഏറ്റവും കൃത്യമായാണ് ഭീകരതാവളങ്ങളേയും ഭീകരപ്രവര്‍ത്തന പരിശീലനകേന്ദ്രങ്ങളേയും ഇന്ത്യ നശിപ്പിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...

പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം നടത്തിയതിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കെ.എം.ഷാജി

0
തിരുവനന്തപുരം: മലപ്പുറത്തെ യുഡിഎഫ് പാർട്ടി ഓഫീസിൽ പെൻഷൻ വിതരണം ചെയ്തതിൽ പ്രതികരണവുമായി...

ഓപ്പറേഷൻ തൂഫാൻ ; കഞ്ചാവുമായി ജോത്സ്യൻ പിടിയിൽ

0
പയ്യന്നൂർ : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജോത്സ്യൻ...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍ നടപടി....