കണ്ണൂര്‍: കുവൈത്തില്‍ നിന്നെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി പുനത്തില്‍ ശംസുദ്ദീനാ(48)ണ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെ മരണപ്പെട്ടത്. ജൂണ്‍ 24നു കുവൈത്തില്‍ നിന്നു നാട്ടിലെത്തി നിരീക്ഷണത്തില്‍ കഴിയവേ രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് തലശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പരിയാരം മെഡിക്കല്‍ കോളജിലും എത്തിക്കുകയായിരുന്നു. ഖബറടക്കം സ്രവ പരിശോധനാഫലം ലഭിച്ച ശേഷം നടക്കും.
കുവൈത്തില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു
RECENT NEWS
Advertisment