പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. റാന്നി ഇടക്കുളം പുത്തന്‍വീട്ടില്‍ സിനു (46) ആണ് മരിച്ചത്. 30-ാംതിയതി ഭാര്യക്കും മക്കള്‍ക്കും ഒപ്പം അബുദാബിയില്‍ നിന്നെത്തിയ സിനു ഏറെക്കാലമായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്രവം പരിശോധനയ്ക്കായി കോഴഞ്ചേരി റീജിണല്‍ ലാബില്‍ അയച്ചു. തിങ്കളാഴ്ച ഫലം ലഭിച്ച ശേഷമേ സംസ്‌കാരത്തിന് അനുമതി നല്‍കൂ.
കോട്ടയത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളെ ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൂവന്തുരുത്ത് സ്വദേശി മധു (45) ആണ് മരിച്ചത്. ജൂണ്‍ 26ന് ദുബായില്‍ നിന്നെത്തിയ മധു വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.