പത്തനംതിട്ട : ജില്ലയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച സ്ഥലങ്ങളിലും പൊതു ഇടങ്ങളിലും പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ജീവനക്കാര്‍ അണുനശീകരണം നടത്തി. പത്തനംതിട്ട പോസ്റ്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ടൗണ്‍ ഹാള്‍, ഗാന്ധി സ്‌ക്വയര്‍, കോവിഡ് സ്ഥിരീകരിച്ച വ്യക്തി സന്ദര്‍ശിച്ച ബേക്കറി, റെസ്റ്റോറന്റ്, രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വീട്, കട എന്നിവിടങ്ങളും സേന അണുവിമുക്തമാക്കി. പത്തനംതിട്ട ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ വി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ഫോഴ്‌സ് ജീവനക്കാരായ എം.സി സതീഷ് കുമാര്‍, എം.രഞ്ജിത്ത്, സുരേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
കോവിഡ് സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച സ്ഥലങ്ങളില്‍ അണുനശീകരണം നടത്തി
RECENT NEWS
Advertisment