പത്തനംതിട്ട : ജില്ലയിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് താലൂക്ക് തലത്തില്‍ ഇന്‍സിഡന്റ് കമാന്റേഴ്‌സിനേയും, ക്ലസ്റ്റര്‍ കമാസ്റ്റേഴ്‌സിനേയും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് നിയോഗിച്ചു.
തിരുവല്ല താലൂക്ക് ഇന്‍സിഡന്റ് കമാന്ററായി തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, റാന്നി- എഡിഎം അലക്‌സ് പി.തോമസ്, അടൂര്‍ – ആര്‍ഡിഒ എസ്.ഹരികുമാര്‍ , മല്ലപ്പള്ളി-എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ടി.എസ്.ജയശ്രീ, കോഴഞ്ചേരി- എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി, കോന്നി – ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു എന്നിവരെ നിയോഗിച്ചു.
കുമ്പഴ ക്ലസ്റ്ററില്‍ ക്ലസ്റ്റര്‍ കമാന്ററായി എല്‍.എ പവര്‍ ഗ്രിഡ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.എച്ച് മുഹമ്മദ് നവാസിനേയും, കോട്ടാങ്ങല്‍ – എല്‍.ആര്‍ തഹസില്‍ദാര്‍ റോയ് തോമസ്, കുറ്റപ്പുഴ- തിരുവല്ല സീനിയര്‍ സൂപ്രണ്ട് എസ്.റജീന, പത്തനംതിട്ട പോലീസ് എ.ആര്‍.ക്യാമ്പ് – ആര്‍.ആര്‍ തഹസില്‍ദാര്‍ എം.എ.ഷാജി, അടൂര്‍ ഗവ.ആശുപത്രി – അടൂര്‍ സീനിയര്‍ സൂപ്രണ്ട് മിനി തോമസ് എന്നിവരേയും നിയോഗിച്ചു.