പത്തനംതിട്ട കർശന നിയന്ത്രണങ്ങളിലേക്ക് ; ജില്ലാ പഞ്ചായത്ത് ജീവനക്കാരിക്കും കൊവിഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കണ്ടെയ്മെന്റ് സോൺ പ്രഖ്യാപിച്ചിരിക്കുന്ന പത്തനംതിട്ട നഗരസഭാ പരിധിയിൽ നിയന്ത്രണം കൂടുതൽ കർശനമാക്കാൻ പത്തനംതിട്ട ജില്ലാ ഭരണകൂടം തിരുമാനിച്ചു. ജില്ലാ പഞ്ചായത്ത് ജീവനക്കാരി അടക്കമുള്ളവർക്ക് സമ്പർക്കത്തിലൂടെ കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കണ്ടയ്മെന്റ് സോണിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാൻ തീരുമാനമായിരിക്കുന്നത്.

പത്തനംതിട്ട നഗരസഭാ പരിധിയിൽ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റിലൂടെയാണ് കൂടുതൽ പേരിൽ ഉറവിടങ്ങൾ തിരിച്ചറിയാത്ത രോഗികളെ കണ്ടെത്തിയത്. സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയവരിൽ ഒരാൾ ജില്ലാ പഞ്ചായത്ത് ജീവനക്കാരിയാണ്. ഏഴാം തീയതി വരെ ഇവർ ഓഫീസിൽ ജോലിയിലുണ്ടായിരുന്നു. അതു കൊണ്ടു തന്നെ ഇവരുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽ നിരവധി പേര് ഉൾപ്പെടുമെന്നാണ് സൂചനകൾ പുറത്തു വരുന്നത് . നിലവിലെ സാഹചര്യത്തിൽ പത്തനംതിട്ട നഗരസഭാ പരിധിയിൽ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടരുവാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.  നിലവിൽ അതിവ്യാപനത്തിന്റെ സാധ്യതയില്ല. എന്നാൽ കർശന നിയന്ത്രണം ഉണ്ടാകുമെന്ന് ജില്ലാ കളകടർ പി ബി നൂഹ് പറഞ്ഞു.

നഗരസഭാ പരിധിയിൽ ഇതേവരെ പൊതുപ്രവർത്തകരും ജില്ലാ പഞ്ചായത്ത് ജീവനക്കാരിയും വ്യാപാരിയും അടക്കം 8 പേർക്കാണ് ഉറവിടം വ്യക്തമല്ലാതെ കൊവിഡ് സ്ഥിരീകരിച്ചത്. അഞ്ഞൂറിലധികം ആളുകൾ ഇതിനോടകം പ്രാഥമിക സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ്  പുറത്തു വരുന്ന വിവരം.

https://www.facebook.com/mediapta/videos/717162172419237/

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...