Saturday, March 29, 2025 5:39 pm

പത്തനംതിട്ട നഗരത്തില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുനക്രമീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് നിയന്ത്രണങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ജില്ലാ ആസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കോര്‍ കമ്മിറ്റി രൂപം നല്‍കി. വിവാഹം, മരണം തുടങ്ങിയ ചടങ്ങുകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ പോലീസിന് കോര്‍ കമ്മിറ്റി നിര്‍ദേശം നല്‍കി.

വാര്‍ഡ് തലത്തില്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനം ശക്തമാക്കും. ആരാധനാലയങ്ങളുടെ ചുമതലക്കാര്‍ ഒരു വ്യക്തിക്ക് 25 ചതുരശ്ര അടി എന്ന നിലയില്‍ സ്ഥലം ക്രമീകരിക്കണം. ജില്ലാ സ്റ്റേഡിയം ഉപയോഗിക്കുന്നവര്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കണം. നഗരത്തിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പ് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച സംഘടിപ്പിക്കും. വ്യാപാര സ്ഥാപനങ്ങളിലെ എല്ലാ തൊഴിലാളികളും വാക്‌സിനേഷന്‍ സ്വീകരിച്ചു എന്ന് ഉറപ്പാക്കും.

നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജെറി അലക്‌സ്, നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിം കുട്ടി, മുനിസിപ്പല്‍ സെക്രട്ടറി ഷെര്‍ള ബീഗം, ഡിവൈഎസ്പി, സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി

0
തിരുവനന്തപുരം: മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രില്‍ മൂന്ന് വരെ നീട്ടി....

കൊടകര കുഴൽപ്പണക്കേസിലെ ക്ലീൻ ചിറ്റിൽ മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

0
തിരുവനന്തപുരം : കൊടകര കുഴൽപ്പണക്കേസിലെ ക്ലീൻ ചിറ്റിൽ മറുപടിയുമായി ബിജെപി നേതാവ്...

കേരള യൂണിവേഴ്‌സിറ്റി എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായതില്‍ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സിലര്‍

0
തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റി എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായതില്‍ അടിയന്തര...

തിരുവല്ലയിൽ വനിതാ നേതാവിന്റെ ജാതി അധിക്ഷേപം ; ഏരിയ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിക്കും

0
പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രാദേശിക വനിതാ നേതാവ് സഹപ്രവർത്തകക്ക് നേരെ ജാതി...