കടമക്കുടിയില്‍ സമഗ്ര ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കടമക്കുടി ദ്വീപുസമൂഹങ്ങളുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നു.
കടമക്കുടി ദ്വീപുസമൂഹത്തിന്റെ സവിശേഷ പരിസ്ഥിതി നിലനിര്‍ത്തിക്കൊണ്ട് തീരെ ചെലവുകുറഞ്ഞ ഐലന്‍ഡ് ലിവിംഗ് മ്യൂസിയം പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.

സുന്ദരമായ ദ്വീപുകളുടെ പ്രകൃതിയെയും സാമൂഹിക ജീവിതത്തെയും സ്വാഭാവിക ജീവിത മ്യൂസിയമാക്കി അവതരിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മൊത്തം ഒരുകോടി രൂപ ചെലവിലാണ് ദ്വീപുകളുടെ വികസനം സാധ്യമാക്കുന്നത്. മൂന്നുഘട്ടങ്ങളിലായി നടത്തുന്ന പദ്ധതി പൂര്‍ത്തിയാക്കുവാന്‍ അഞ്ചുവര്‍ഷം ആണ് കാലാവധി.

നാട്ടുകാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും പദ്ധതി ഒരുപോലെ നേട്ടമാകും. ദ്വീപുകളിലെ പൊക്കാളി അരി, ചെമ്മീന്‍, മത്സ്യം, താറാവ് തുടങ്ങി തനത് വിഭവങ്ങളും മൂല്യ വര്‍ധിത ഉത്പന്നങ്ങളും വിറ്റഴിക്കാനുള്ള വേദിയായി മ്യൂസിയം പദ്ധതി മാറും. പൊക്കാളി പാടങ്ങളും ചെമ്മീന്‍ – മത്സ്യ കെട്ടുകളും സ്വാഭാവികതയോടെ മ്യൂസിയത്തിന്റെ ഭാഗമാകും.

ദ്വീപിലെത്തുന്ന ദേശാടന പക്ഷികളെ നിരീക്ഷിക്കുന്നതിനും ഉദയാസ്തമയങ്ങള്‍ കാണുന്നതിനും പ്രത്യേക സജ്ജീകരണങ്ങള്‍ ഉണ്ടാകും. വിനോദ സഞ്ചാരികള്‍ക്ക് മീന്‍ പിടിക്കുന്നതിനും പച്ചമീന്‍ വാങ്ങുന്നതിനും സൗകര്യം, വള്ളത്തിലൊരുക്കിയ ഫ്ളോട്ടിങ് റെസ്റ്റോറന്റ്, ജല യാത്ര നടത്താന്‍ ബോട്ട് പോയിന്റ്, ദ്വീപുകളിലെ കുട്ടികളുടെ കലാസൃഷ്ടികള്‍ക്ക് ഉള്‍പ്പെടെ ഗാലറികള്‍, ഹോംസ്റ്റേ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.

സമഗ്ര ടൂറിസം പദ്ധതി ടൂറിസം – പൊതുമരാമത്ത് മന്ത്രി അഡ്വ പി എ മുഹമ്മദ് റിയാസ് ഓഗസ്റ്റ് 14 ശനിയാഴ്ച്ച രാവിലെ എട്ടിന് കടമക്കുടിയില്‍ പ്രഖ്യാപിക്കും. ഇതോടൊപ്പം മൂന്നുകോടി രൂപ ചെലവില്‍ നിര്‍മ്മിച്ച വരാപ്പുഴ – കടമക്കുടി റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...