പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിക്ക് സുരക്ഷ ഒരുക്കുന്നതിൽ പരാജയപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസറെ സസ്‌പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവ് ഇടണമെന്നും കോവിഡ് ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ ആരോഗ്യ വകുപ്പ് ജീവനക്കാരെ പിരിച്ചു വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നാളെ തിങ്കൾ രാവിലെ 10 മുതൽ ഡിസിസിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുമ്പിൽ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് അറിയിച്ചു.
എല്ലാ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തുവാനും ജില്ലാ കോൺഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തു. കലക്ടറേറ്റിനു മുൻപിൽ ഡിസിസി നടത്തുന്ന പ്രതിഷേധ ധർണ്ണ മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്യും.