കോഴിക്കോട്: കോവിഡില്ലാത്തവരെ പാര്‍പ്പിക്കുന്ന ജനറല്‍ ഐ.സി.യുവില്‍ കൊവിഡ് രോഗിയെ പ്രവേശിപ്പിച്ചെന്ന് ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം. ജനറല്‍ ഐ.സി.യുവില്‍ ഒരു കൊവിഡ് രോഗിയെ കിടത്തി ചികിത്സിക്കുകയായിരുന്നു.
കൂട്ടിരിപ്പുകാര്‍ പ്രതിഷേധിച്ചതോടെ രോഗിയെ ജനറല്‍ വാര്‍ഡില്‍ നിന്ന് മാറ്റി. എന്നാല്‍ രോഗമുള്ളവരെ പരിചരിച്ച അതേ ഗ്ലൗസ് ഉപയോഗിച്ച് തന്നെയാണ് വാര്‍ഡിലുള്ളവരെയും പരിചരിച്ചതെന്നും ആരോപണമുണ്ട്. പോസിറ്റീവ് ആയ ആളെ കൊണ്ടുപോയ സ്ട്രച്ചര്‍ അണുവിമുക്തമാക്കാതെ വീണ്ടും ജനറല്‍ ഐ.സി.യുവില്‍ തന്നെ കൊണ്ടുവെച്ചു.
ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് മറ്റ് രോഗികളുടെ ബന്ധുക്കള്‍. ഇന്നലെ വൈകിട്ടാണ് സംഭവം. വിഷയത്തില്‍ പ്രതികരിക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതുവരെ തയ്യാറായില്ല.