കോവിഡ് രോഗിയെ ജനറല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു ; പ്രതിഷേധവുമായി മറ്റ് രോഗികളുടെ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോവിഡില്ലാത്തവരെ പാര്‍പ്പിക്കുന്ന ജനറല്‍ ഐ.സി.യുവില്‍ കൊവിഡ് രോഗിയെ പ്രവേശിപ്പിച്ചെന്ന് ആരോപണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെയാണ് സംഭവം. ജനറല്‍ ഐ.സി.യുവില്‍ ഒരു കൊവിഡ് രോഗിയെ കിടത്തി ചികിത്സിക്കുകയായിരുന്നു.

കൂട്ടിരിപ്പുകാര്‍ പ്രതിഷേധിച്ചതോടെ രോഗിയെ ജനറല്‍ വാര്‍ഡില്‍ നിന്ന് മാറ്റി. എന്നാല്‍ രോഗമുള്ളവരെ പരിചരിച്ച അതേ ഗ്ലൗസ് ഉപയോഗിച്ച്‌ തന്നെയാണ് വാര്‍ഡിലുള്ളവരെയും പരിചരിച്ചതെന്നും ആരോപണമുണ്ട്. പോസിറ്റീവ് ആയ ആളെ കൊണ്ടുപോയ സ്ട്രച്ചര്‍ അണുവിമുക്തമാക്കാതെ വീണ്ടും ജനറല്‍ ഐ.സി.യുവില്‍ തന്നെ കൊണ്ടുവെച്ചു.

ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങുകയാണ് മറ്റ് രോഗികളുടെ ബന്ധുക്കള്‍. ഇന്നലെ വൈകിട്ടാണ് സംഭവം. വിഷയത്തില്‍ പ്രതികരിക്കാന്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ഇതുവരെ തയ്യാറായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...