ചെന്നൈ : തമിഴ്നാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധികന് ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ആശുപത്രി വാര്‍ഡിലെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിക്കുകയായിരുന്നു. അരിയാളൂര്‍ കഡംബുര് സ്വദേശിയാണ് മരിച്ചത്. അരിയാളൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസലേഷനിലായിരുന്ന അറുപതുകാരനാണ് ചികിത്സയിലിരിക്കെ ആത്മഹത്യാ ചെയ്തത്. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ അഥിതി തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഇയാള്‍ ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്കു പോകുകയായിരുന്നു.
തമിഴ്നാട്ടില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വയോധികന് ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment