Monday, April 14, 2025 9:54 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ്​ രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ്​ രോഗികള്‍ക്കും കിടപ്പു രോഗികള്‍ക്കും തപാല്‍ വോട്ട്​ ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സിന്​ മന്ത്രിസഭയുടെ അംഗീകാരം. തെരഞ്ഞെടുപ്പ്​ സമയം ഒരു മണിക്കൂര്‍ കൂട്ടാനും തീരുമാനിച്ചു. നിലവില്‍ ഏഴു മുതല്‍ അഞ്ചു മണിവരെയാണ്​ വോ​ട്ടെടുപ്പ്​. അത്​ വൈകീട്ട്​ ആറു മണിവരെയാക്കി.

പഞ്ചായത്ത്‌രാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കുന്നത്. കോവിഡ്​ രോഗികള്‍ക്കും ശാരീരിക അവശതയുള്ളവര്‍ക്കും തപാല്‍ വോട്ട്​ ചെയ്യാം. നിശ്ചിതദിവസത്തിനുള്ളില്‍ തപാല്‍ വോട്ടിന്​ അപേക്ഷിക്കണമെന്നാണ്​ വ്യവസ്ഥ. എന്നാല്‍ അതിന്​ ശേഷം രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക്​ ഏങ്ങനെ വോട്ട്​ ചെയ്യാനാകുമെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷന്​ തീരുമാനിക്കാമെന്ന നിലപാടാണ്​​ മന്ത്രിയോഗം സ്വീകരിച്ചത്​.

കോവിഡ്​ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും പിടിച്ച ശമ്പളം പി.എഫില്‍ ലയിപ്പിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു മാസത്തെ ശമ്പളം അഞ്ചുമാസമായി സര്‍ക്കാര്‍ പിടിച്ചിരുന്നു. ഒമ്പതു ശതമാനം പലിശയോടെ പി.എഫില്‍ ലയിപ്പിക്കുന്ന ഈ തുക ഏപ്രില്‍ മാസത്തില്‍ പിന്‍വലിക്കാം.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്​ ശമ്പളമില്ലാതെ അവധി നല്‍കുന്നത്​ അഞ്ചു വര്‍ഷമായി കുറച്ചു.നിലവില്‍​ 20 വര്‍ഷമായിരുന്നു ശമ്പളമില്ലാതെ അവധി നല്‍കിയിരുന്നത്​. ശ്രീനാരായണ ഓപ്പണ്‍ സര്‍വ്വകലാശാല രൂപീകരണത്തിനുള്ള ഓര്‍ഡിന്‍സിനും മന്ത്രിസഭ അംഗീകാരം നല്‍കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍

0
ദില്ലി: കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 20 വര്‍ഷത്തിന് ശേഷം പിടിയില്‍....

ആലുവയില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ചു

0
എറണാകുളം: എറണാകുളം ആലുവ നഗരത്തില്‍ മദ്യലഹരിയില്‍ യുവാവ് ഇതര സംസ്ഥാന തൊഴിലാളിയെ...

ബംഗാളിൽ വഖഫ് പ്രതിഷേധം ; പോലീസ് വാഹനങ്ങൾ കത്തിച്ചു

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ വഖഫ്...

കോഴിക്കോട് ഓമശ്ശേരി മുടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു

0
കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരി മുടൂരിൽ സ്കൂട്ടർ അപകടത്തിൽ ഒരാൾ മരിച്ചു. നിയന്ത്രണം...