കൊറോണ വ്യാപനം ആശങ്കയാകുന്നു : രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള സംസ്ഥാനങ്ങളില്‍ കേരളം മൂന്നാം സ്ഥാനത്ത്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ കൊറോണ വ്യാപനം ആശങ്കയാകുന്നു. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4.86 ലക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. കേരളത്തില്‍ 4,85,992 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗികളുള്ള സംസ്ഥാനങ്ങളില്‍ ആദ്യ മൂന്നില്‍ കേരളമുണ്ടെന്നതും ആശങ്കയാകുകയാണ്.

രാജ്യത്തെ പുതിയ രോഗബാധിതരില്‍ 79 ശതമാനവും 10 സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളിലാണ്. പുതുതായി ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഡല്‍ഹിയിലാണ്. 7,745 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയില്‍ 5,585 പേര്‍ക്കും കേരളത്തില്‍ 5,440 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുറക്കുന്നതാണ് രോഗികളുടെ എണ്ണം കുറയാന്‍ കാരണമെന്ന ആക്ഷേപം ശക്തമായി തുടരുകയാണ്.

നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 80,000ത്തിന് മുകളിലാണ്. 81,823 ആക്ടീവ് കേസുകളാണ് കേരളത്തിലുള്ളത്. പുതിയതായി 24 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1692 ആയി ഉയര്‍ന്നു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 1700ന് മുകളിലാണ് കേരളത്തിലെ മരണസംഖ്യ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...