കോഴഞ്ചേരി : കൊവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍വെച്ച് പീഡിപ്പിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. കായംകുളം കീരിക്കോട് സ്വദേശി നൗഫല്‍(29) ആണ് അറസ്റ്റിലായത്. രാത്രിയില്‍ ചികിത്സ കേന്ദ്രത്തിലേക്ക് പോകുമ്പോഴാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ആംബുലന്‍സ് നിര്‍ത്തി ഇയാള്‍ യുവതിയെ പീഡനത്തിനിരയാക്കുകയായിരുന്നു. വധശ്രമക്കേസിലടക്കം നൗഫല്‍ പ്രതിയാണ്.
കോഴഞ്ചേരിയില്‍ നിന്ന് യുവതിയെ വിദഗ്ധ ചികില്‍സയ്ക്ക് കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം. കോഴഞ്ചേരിയില്‍ നിന്ന് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പീഡനം. ഈ പെണ്‍കുട്ടിക്കൊപ്പം മറ്റൊരു യുവതിയും ആംബുലന്‍സിലുണ്ടായിരുന്നു. ഈ യുവതിയെ കോഴഞ്ചേരിയിലെ ആശുപത്രിയില്‍ ചികില്‍സയ്ക്ക് പ്രവേശിപ്പിച്ചു. അതിന് ശേഷമാണ് രോഗവാസ്ഥ കൂടുതലുള്ള യുവതിയെ വിദഗ്ധ ചികില്‍സയ്ക്ക് അയച്ചത്. ഈ യാത്രയില്‍ യുവതിയും ഡ്രൈവറും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ യാത്രയ്ക്കിടെയാണ് പീഡനമുണ്ടായത്.
ചികില്‍സാ കേന്ദ്രത്തിലെത്തിയ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരവസ്ഥയെ കുറിച്ച് ബന്ധപ്പെട്ടവരോട് പറഞ്ഞു. ഇതോടെ പോലീസെത്തി കേസുടുക്കുകയായിരുന്നു. പെണ്‍കുട്ടി ഇപ്പോഴും ക്വാറന്റീനിലാണ്. പ്രാഥമിക ചികില്‍സയും നല്‍കി. പെണ്‍കുട്ടിയെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കും.