കോവിഡ് പോരാട്ടത്തില്‍ മാതൃകയായി മലപ്പുറം ; പ്ലാസ്മ നല്‍കാനെത്തിയത് 21 ചെറുപ്പക്കാര്‍

For full experience, Download our mobile application:
Get it on Google Play

മഞ്ചേരി : കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ മാതൃകയായി മലപ്പുറം. കോവിഡ് രോഗികള്‍ക്കുള്ള പ്ലാസ്മ തെറാപ്പിക്കായി പ്ലാസ്മ നല്‍കാൻ തയ്യാറായി പെൺകുട്ടികളടക്കം 21 ചെറുപ്പക്കാരാണ് മലപ്പുറത്ത് മുന്നോട്ട് വന്നത്. മലപ്പുറത്തിന്‍റെ സൗഹാര്‍ദ്ദത്തിന്‍റെയും സ്നേഹത്തിന്‍റേയും പ്രതീകങ്ങളായി മാറിയിരിക്കുകയാണ് പ്ലാസ്മ നല്‍കാന്‍ സന്നദ്ധരായ ചെറുപ്പക്കാര്‍.

കോവിഡ് എന്ന മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് താങ്ങാവാൻ അവരെത്തി. സ്വയം സന്നദ്ധരായാണ് കോവിഡ് രോഗികള്‍ക്ക് പ്ലാസ്മ നല്‍കാൻ എല്ലാവരും മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിയത്. ഈ ആശുപത്രിയില്‍ നിന്ന് തന്നെ ചികിത്സയിലൂടെ കോവിഡ് ഭേദമായവരാണ് പ്ലാസ്മ നല്‍കാന്‍ എത്തിയത്.

ഇതിനിടെ പ്ലാസ്മ തെറാപ്പിയിലൂടെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരാള്‍ കൂടി കോവിഡ് മുക്തിനേടി. കോവിഡ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഡല്‍ഹി പോലീസിലെ അജിത്താണ് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്. കോവിഡ് രോഗവിമുക്തരായ ഷാഹുല്‍ ഹമീദും അബ്ദുല്‍ ലത്തീഫുമാണ് അജിത്തിന് പ്ലാസ്മ നല്‍കിയത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിവേഗ റെയിൽ പദ്ധതി നഷ്ടപ്പെടാൻ കാരണം സർക്കാരിന്റെ പിടിപ്പുകേട്: ജോൺ ബ്രിട്ടാസ് എം. പി

0
ന്യൂഡൽഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്...

ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കും : റവന്യൂ മന്ത്രി എ.പി അനില്‍ കുമാര്‍

0
പത്തനംതിട്ട : മഴക്കെടുതി മൂലം നാശനഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് റവന്യൂ...

പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
പത്തനംതിട്ട: പ്രളയബാധിതർക്കൊപ്പം സർക്കാരുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രളയത്തിൽ...

അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത

0
പത്തനംതിട്ട: അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം...