പത്തനംതിട്ട: നിരീക്ഷണകേന്ദ്രത്തില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍നിന്ന് എത്തി നിരീക്ഷണകേന്ദ്രത്തിലായിരുന്ന യുവാവിനാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാള്‍ക്ക് കയറില്‍ തൂക്കി മദ്യക്കുപ്പികള്‍ എത്തിച്ചുനല്‍കിയെന്ന് സംശയിക്കുന്ന രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചു.
രണ്ടു ദിവസം മുമ്പാണ് യുവാവ് മദ്യപിച്ച് ബഹളം വെക്കുകയും മണിക്കൂറുകളോളം ഒരു മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയും ചെയ്തത്. ജനപ്രതിനിധികളും പോലീസും ചേര്‍ന്ന് അനുനയിപ്പിച്ചാണ് ഇയാഴെ പത്തനംതിട്ട ജില്ലാ ജനറല്‍ ആശുപത്രിയിലാക്കിയത്. ശനിയാഴ്ച ലഭിച്ച പരിശോധനാഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.