താരങ്ങള്‍ പ്രതിഫലം കുറയ്ക്കുo

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കോവിഡിനെ തുടര്‍ന്നു‌ള‌ള കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് സിനിമാ മേഖലയെ രക്ഷപ്പെടുത്താന്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായി. ഇന്നുനടന്ന ‘അമ്മ’യുടെ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. 50 ശതമാനം വരെ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിക്കും.

കോവിഡ് മൂലമു‌ള‌ള പ്രതിസന്ധി കണക്കിലെടുത്ത് സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പെടെയുള‌ളവര്‍ പ്രതിഫലം പകുതിയെങ്കിലും കുറയ്ക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ചചെയ്യാതെ ഇത്തരമൊരു ആവശ്യം നിര്‍മ്മാതാക്കള്‍ ഉന്നയിച്ചതിനെതിരെ അമ്മയില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. അതിനാലാണ് നിര്‍വാഹക സമിതിയോ​ഗം കൂടിയതും തീരുമാനമെടുത്തതും.

യോഗം നടന്ന ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ചക്കരപ്പറമ്പ് കണ്ടെയ്ന്‍മെന്റ്സോണായതിനാല്‍ യോഗം നിറുത്തിവച്ചു. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഹോട്ടല്‍ അടപ്പിക്കുകയും ചെയ്തു. അതേസമയം കണ്ടെയ്ന്‍മെന്റ്സോണില്‍ യോഗം നടത്തിയതിനെതിരെ ഹോട്ടലിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ചില പ്രവര്‍ത്തകര്‍ ഹോട്ടലിനു‌ള‌ളില്‍ കടന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...