കോവിഡ് പ്രതിരോധ രീതിയില്‍ പുതിയ മാറ്റങ്ങളറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദരുമായി ഇന്ന് ചര്‍ച്ചനടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളില്‍ മാറ്റം വരുമോയെന്ന് ഇന്നറിയാം. കോവിഡ് പ്രതിരോധ രീതിയില്‍ പുതിയ മാറ്റങ്ങളറിയാന്‍ സംസ്ഥാന സര്‍ക്കാര്‍ വിദഗ്ദരുമായി ഇന്ന് ചര്‍ച്ച നടത്തും. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന് പുറമെ, സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവര്‍ത്തകര്‍, വിദഗ്ദര്‍, പൊതുജനാരോഗ്യ രംഗത്തുള്ളവര്‍, ദുരന്ത നിവാരണ വിദഗ്ദര്‍ എന്നിവര്‍ യോഗത്തിലുണ്ടാകും.

എന്നാല്‍ നിലവില്‍ പരിശോധനകള്‍ക്കും ടിപിആറിനും ലോക്ക്ഡൗണിനും പുറകെ പോവുന്നതിന് പകരം മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നല്‍ നല്‍കിയുള്ള മാറ്റങ്ങള്‍ വേണമെന്ന ആവശ്യം ശക്തമാണ്. പ്രാദേശിക ലോക്ക്ഡൗണുകള്‍ക്ക് പകരം, ചികിത്സാ സംവിധാനങ്ങള്‍ പ്രതിസന്ധിയിലാകുന്ന ജില്ലകളില്‍ മാത്രം ലോക്ക്ഡൗണ്‍ മതിയെന്ന നിര്‍ദേശവുമുണ്ട്. വാക്‌സിനേഷന്‍ മുന്നേറിയതോടെ ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞത് കണക്കിലെടുക്കണമെന്നാണ് പ്രധാന വാദം. വൈകിട്ട് ഓണ്‍ലൈനായാണ് യോഗം ചേരുക. ഇതിന് ശേഷമായിരിക്കും മന്ത്രിസഭാ യോഗം നടക്കുക. കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും മന്ത്രിസഭയോഗം വിലയിരുത്തും. ഓണക്കാലമായതിനാല്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല.

എന്നാല്‍ സമഗ്ര മാറ്റം വേണമെന്ന നിര്‍ദേശം ഉയര്‍ന്നാലും കേന്ദ്രനയം, നിര്‍ദേശം എന്നിവ കൂടി നോക്കിയാകും കോവിഡ് പ്രതിരോധം സംബന്ധിച്ച തീരുമാനമുണ്ടാവുക. അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 30,203 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നാല് ജില്ലകളില്‍ മൂവായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ശതമാനമാണ്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രോഗികളില്‍ പകുതിയും കേരളത്തിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...