കോവിഡ് പ്രതിരോധം : അഡിഷണല്‍ എസ്പിയെ ചുമതലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള വിവിധ പോലീസ് നടപടികളുടെ നടത്തിപ്പിനായി അഡിഷണല്‍ എസ്പി എ.യു സുനില്‍ കുമാറിനെ ചുമതലപ്പെടുത്തിയതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

കോവിഡ് ബാധിതരെ സംബന്ധിച്ച വിവരശേഖരണം, ഹോം ക്വാറന്റീനില്‍ കഴിയുന്നവരുടെ നിരീക്ഷണം, പോസിറ്റീവ് ആയവരുമായി സമ്പര്‍ക്കത്തില്‍ വന്നവരുടെ ലിസ്റ്റ് തയാറാക്കല്‍ എന്നിവയുടെ ചുമതലയാണ് അഡിഷണല്‍ എസ്പിയെ ഏല്‍പ്പിച്ചിരിക്കുന്നത്. സമ്പര്‍ക്കത്തില്‍ ആയവരെ കണ്ടെത്തുന്നതിന് പോലീസ് സ്റ്റേഷനുകളില്‍ നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തമായി ബന്ധപ്പെട്ടു വിവരശേഖരണം നടത്തുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.

സമ്പര്‍ക്കത്തില്‍ ആയവരെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റാനും ക്വാറന്റീന്‍ ലംഘനങ്ങള്‍ തടയാനും ആശുപത്രികളില്‍ കഴിയുന്നവര്‍ കടന്നുകളയുന്നതു തടയുന്നതിനും പോലീസ് നടപടി സ്വീകരിക്കും. സമ്പര്‍ക്കവിലക്കു ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണം. കണ്ടെയ്ന്‍മെന്റ് മേഖലയ്ക്ക് പുറത്തു പ്രവര്‍ത്തന അനുമതി ലഭിച്ച ജിംനേഷ്യം, യോഗാ പോലെയുള്ള കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചേ നടത്തുന്നുള്ളൂ എന്നുറപ്പാക്കും. കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരും. ഇന്നലെ ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ജില്ലയില്‍ 35 കേസുകളിലായി 29 പേരെ അറസ്റ്റ് ചെയ്യുകയും മാസ്‌ക് ധരിക്കാത്തതിന് 141 പേര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...