കൊച്ചി : കോവിഡ് കാലത്ത് അച്ചടിമാധ്യമങ്ങളെ കൈവിട്ട് വായനക്കാര്‍ , ഇടിവ് ഉണ്ടായത് 40 ശതമാനത്തോളം. അച്ചടി മാധ്യമങ്ങളുടെ വായനക്കാരുടെ എണ്ണത്തില്‍ ഇക്കാലയളവിനിടെ 40 ശതമാനത്തോളം കുറവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
വിവിധ സര്‍വ്വകലാശാലകളിലെ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വ്വേകള്‍ അച്ചടി മാധ്യമങ്ങള്‍ക്ക് നിരാശയാണ് നല്‍കുന്നത്. അതേസമയം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ജനങ്ങളുടെ ഇഷ്ടക്കാരായി മാറുന്നത് നാള്‍ക്കുനാള്‍ കൂടിവവരുന്നു. കേരളത്തില്‍ സര്ക്കുലേഷന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പത്രങ്ങള്‍ക്ക് ഓരോ മാസത്തിലും വലിയ തോതിലാണ് വായനക്കാരെ നഷ്ടപ്പെടുന്നത്. കോവിഡിന്റെ പിന്നാലെ പത്രങ്ങള്‍ പ്രതിസന്ധിയിലായതും കോവിഡ് പരക്കുമോയെന്ന ഭീതിയുമൊക്കെ ഇതിനു കാരണമായിരുന്നു. ഇക്കാര്യം പത്രങ്ങളുടെ പേജ് തന്നെ കണ്ടാല്‍ ഇപ്പോള്‍ വ്യക്തമാകും.
മുന്‍നിര പത്രങ്ങളൊക്കെ ഇപ്പോള്‍ പേജിന്റെ എണ്ണം നന്നായി കുറച്ചിട്ടുണ്ട്. ഉള്ള പേജിലാകട്ടെ പരസ്യങ്ങളുടെ അതിപ്രസരവുമാണ്. ഉദാഹരണത്തിന് 18 പേജുള്ള ഒരു പത്രത്തില്‍ 13ലും ഇപ്പോള്‍ പരസ്യമാണ്. അതുകൊണ്ടുതന്നെ വാര്‍ത്തകള്‍ നല്‍കാന്‍ കഴിയുന്നുമില്ല. മാത്രമല്ല തലേദിവസം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്നതിനപ്പുറം ജനത്തെ അറിയിക്കാന്‍ പുതിയ വാര്‍ത്തകള്‍ ഒന്നും ഇല്ലാത്തതും പ്രിന്റ് മേഖല നേരിടുന്ന പ്രതിസന്ധിയാണ്. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സ്ഥിതി അതല്ല. പണ്ട് ഒന്നോ രണ്ടോ വട്ടം മാത്രം ദിവസത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിച്ചിരുന്നവര്‍ ഇന്ന് അതിന്റെ മൂന്നിരട്ടിയിലേറെ തവണ വാര്‍ത്ത അറിയാന്‍ ഓണ്‍ലൈനില്‍ കയറും.
ലോക്‌ഡൌണ്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി വീടുകളിലൊക്കെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായതും ഒരു വിദ്യാഭ്യാസവുമില്ലാത്ത രക്ഷിതാക്കള്‍ പോലും മക്കളുടെ പഠനവും പി ടി എ മീറ്റിങ്ങും ഗൂഗിളിന്റെ സഹായത്തോടെയായത് ഡിജിറ്റല്‍ മീഡിയ രംഗത്ത് വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കി.
പലപ്പോഴും പത്തിലേറെ തവണ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വാര്‍ത്ത അറിയാന്‍ ആശ്രയിക്കുന്നവര്‍പോലുമുണ്ട്. പരസ്യദാതാക്കളും പത്രങ്ങളെ പഴയപോലെ ആശ്രയിക്കുന്നില്ല. പലരും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്താനാണ് ആഗ്രഹിക്കുന്നത്. ചിലവ് കുറയുന്നു എന്നത് മാത്രമല്ല ആകര്‍ഷണം പ്രിന്റ് മീഡിയയെക്കാള്‍ പരസ്യത്തിന് കാഴ്ച കൂടുന്നുവെന്നതും അവര്‍ക്ക് ലാഭമാണ്.
പത്രത്തിലെ പരസ്യത്തിന് ഒരു വായനയില്‍ ലഭിക്കുന്ന പരമാവധി 10 മിനിറ്റ് മാത്രം കാഴ്ച ലഭിക്കുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതിനെക്കാള്‍ കുറഞ്ഞ തുകയ്ക്ക് ഒരു മാസത്തേയ്ക്ക് പരസ്യം നല്കുമ്പോള്‍ ഒരു വായനക്കാരന്‍ ഒരു മാസത്തിനിടെ നൂറിലേറെ തവണ ഈ പരസ്യം കണ്ടു പോകുന്നു എന്നതാണ് പ്രത്യേകത. മാത്രമല്ല ഓണ്‍ലൈനില്‍ പരസ്യദാതാക്കളുടെ വെബ് സൈറ്റ് വിസിറ്റും കൂടുന്നുണ്ട്.
എന്നിട്ടും പല പത്രമാധ്യമങ്ങളും തങ്ങളുടെ കോപ്പി പതിനായിരങ്ങളും ലക്ഷങ്ങളും വര്‍ധിക്കുന്നുവെന്ന പരസ്യം ചെയ്യുകയാണ്. ഇത് വായനക്കാരെ കബളിപ്പിക്കാനാണ്. പണ്ടത്തെ മാതൃഭൂമി പരസ്യം പോലെ ആടു കടിക്കാന്‍ പത്രം വിതരണം ചെയ്യുകയാണ് ഇവരെന്നു സംശയിക്കേണ്ടി വരും. പലരും എബിസിയെ കബളിപ്പിക്കാന്‍ ആ പരിശോധനാ കാലയളവില്‍ പത്രം കൂടുതല്‍ അച്ചടിച്ച് കൂട്ടി ഓഫീസിന്റെ മൂലയ്ക്ക് കൂട്ടിയിടുകയാണെന്നതാണ് വാസ്തവം.