തിരുവനന്തപുരം : രാഷ്ട്രീയപ്പാര്‍ട്ടികളടക്കം എല്ലാവര്‍ക്കും കോവിഡ് പ്രോട്ടോകോള്‍ ബാധകമാണെന്നും ആരു തെറ്റു ചെയ്താലും അത് തെറ്റുതന്നെയാണെന്നും മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം ജില്ലയിലടക്കം സി.പി.എം സമ്മേളനവേദികള്‍ കോവിഡ് പകര്‍ച്ചയ്ക്ക് കാരണമായെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ തിരുവാതിരകളി നടത്തിയത് തെറ്റായിപ്പോയെന്ന് പാര്‍ട്ടി സംസ്ഥാന, ജില്ലാ സെക്രട്ടറിമാര്‍ പറഞ്ഞിട്ടുണ്ട്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുമാത്രമാണ് ഇപ്പോള്‍ പാര്‍ട്ടിയോഗങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. പ്രോട്ടോകോള്‍ പാലിച്ചു നടത്താവുന്ന പരിപാടികള്‍ ജില്ലാകളക്ടറുടെ അനുമതിയോടെ നടത്താം. കൂടിച്ചേരലുകള്‍ ഒഴിവാക്കുകതന്നെ വേണമെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയപ്പാര്‍ട്ടികളടക്കം എല്ലാവര്‍ക്കും കോവിഡ് പ്രോട്ടോകോള്‍ ബാധകമാണെന്നും ആരു തെറ്റു ചെയ്താലും അത് തെറ്റുതന്നെയാണെന്നും മന്ത്രി വീണാ ജോര്‍ജ്
RECENT NEWS
Advertisment