ആലുവ : എറണാകുളം ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച വിവിധ ബാങ്കുകളുടെ 58 എ.ടി.എം കൗണ്ടറുകള്‍ക്കെതിരെയാണ് പോലീസ് നടപടിയെടുക്കുക. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് നേതൃത്വത്തില്‍ നടന്ന സ്പെഷ്യല്‍ ഡ്രൈവിലാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറുകള്‍ കണ്ടെത്തിയത്.
ഇതു സംബന്ധിച്ച് ബാങ്ക് ശാഖകള്‍ക്കെതിരെ നോട്ടിസ് നല്‍കും. ക്ലസ്റ്റര്‍ മേഖലയിലുള്ള എ.ടി.എമ്മുകളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. സ്പെഷ്യല്‍ ഡ്രൈവില്‍ മാസ്കുകള്‍ ധരിക്കാത്തതിന് 575 പേര്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 11 പേര്‍ക്കെതിരെയും നടപടിയെടുത്തു. ലോക്ക് ഡൗണ്‍ ലംഘനത്തിന് റൂറല്‍ ജില്ലയില്‍ 59 കേസുകളെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.