കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല ; എറണാകുളത്ത് 58 എടിഎമ്മുകള്‍ക്ക് എതിരെ നടപടി

For full experience, Download our mobile application:
Get it on Google Play

ആലുവ :  എറണാകുളം ജില്ലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച വിവിധ ബാങ്കുകളുടെ 58 എ.ടി.എം കൗണ്ടറുകള്‍ക്കെതിരെയാണ് പോലീസ് നടപടിയെടുക്കുക. ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് നേതൃത്വത്തില്‍ നടന്ന സ്പെഷ്യല്‍ ഡ്രൈവിലാണ്  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന എ.ടി.എം കൗണ്ടറുകള്‍ കണ്ടെത്തിയത്.

ഇതു സംബന്ധിച്ച്‌ ബാങ്ക് ശാഖകള്‍ക്കെതിരെ നോട്ടിസ് നല്‍കും. ക്ലസ്റ്റര്‍ മേഖലയിലുള്ള എ.ടി.എമ്മുകളും യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. സ്പെഷ്യല്‍ ഡ്രൈവില്‍ മാസ്കുകള്‍ ധരിക്കാത്തതിന് 575 പേര്‍ക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്തതിന് 11 പേര്‍ക്കെതിരെയും നടപടിയെടുത്തു. ലോക്ക് ഡൗണ്‍ ലംഘനത്തിന് റൂറല്‍ ജില്ലയില്‍ 59 കേസുകളെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് വാഹനങ്ങള്‍ കണ്ടുകെട്ടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...