Sunday, July 6, 2025 7:46 pm

കുമ്പഴ ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ വിവരം അറിയിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുമ്പഴ ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ ജില്ലാ ഭരണകൂടത്തെ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. വിളിക്കേണ്ട നമ്പര്‍ 0468- 2228220. ജില്ലയില്‍ ജൂലൈ ആറിനും എട്ടിനുമായി മൂന്ന് പേര്‍ക്കാണ് കുമ്പഴ ക്ലസ്റ്ററില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ ദിവസങ്ങളില്‍ ഉറവിടം അറിയാതെയുള്ള രോഗബാധിതര്‍ ഉണ്ടായതിനാല്‍ കുമ്പഴയെ ജില്ലയിലെ ആദ്യ ക്ലസ്റ്ററായി ആരോഗ്യ വകുപ്പ് പ്രഖ്യാച്ചിരുന്നു. ഇവിടെ നിന്നും ഇതുവരെ 238 പേര്‍ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. 567 പ്രൈമറി കോണ്ടാക്റ്റും, 907 സെക്കന്‍ഡറി കോണ്ടാക്റ്റും ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

കുമ്പഴ മത്സ്യ മാര്‍ക്കറ്റിലെ വിപണനവുമായി ബന്ധപ്പെട്ട് തുടങ്ങിയ ക്ലസ്റ്റര്‍ ജില്ലയുടെ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. കുമ്പഴ ക്ലസ്റ്ററില്‍ നിന്നുള്ള പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടായവര്‍ കൃത്യമായി ക്വാറന്റൈനില്‍ കഴിയണം. ഇവരില്‍ രോഗലക്ഷണങ്ങളുള്ളവര്‍ അടിയന്തിരമായി ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം
ഇലന്തൂര്‍, നാരങ്ങാനം, ചെറുകോല്‍, പത്തനംതിട്ട, ഏറത്ത്, ഏഴംകുളം, കടമ്പനാട്, കൂടല്‍, പള്ളിക്കല്‍, കോന്നി, കൊക്കത്തോട്, മലയാലപ്പുഴ, പ്രമാടം, മൈലപ്ര, തണ്ണിത്തോട്, വള്ളിക്കോട്, പന്തളം, റാന്നി അങ്ങാടി, വടശേരിക്കര, മല്ലപ്പള്ളി എന്നീ സ്ഥലങ്ങളില്‍ കുമ്പഴ ക്ലസ്റ്ററില്‍ നിന്നുള്ള പോസിറ്റീവുകള്‍ ഉണ്ട്. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും കളക്ടര്‍ അറിയിച്ചു.

https://www.facebook.com/mediapta/videos/604876393499064/

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിന്ദുവിന്റെ കുടുംബത്തിന് ചാണ്ടി ഉമ്മന്‍ എംഎല്‍എ വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപയില്‍ ഒരു...

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകര്‍ന്ന് മരിച്ച തലയോലപ്പറമ്പ് സ്വദേശി...

മുണ്ടക്കൈ-ചൂരൽമല ദുരന്തം ; സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ സർക്കാരിന് വിമർശനം

0
വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി പോയ ശേഷം നടന്നത്...

അരുവാപ്പുലം ഊട്ടുപാറയിൽ പുലിയുടെ ആക്രമണത്തിൽ ആട് ചത്തു

0
കോന്നി : പാടം ഫോറസ്റ്റേഷൻ പരിധിയിൽ അരുവാപ്പുലം ഊട്ടുപാറ കോഴഞ്ചേരി മുരുപ്പിൽ...

കൊല്ലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

0
കൊല്ലം: കൊല്ലം അലയമണ്‍ കരുകോണിന് സമീപം ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...